കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഗ്ദാനം നടപ്പായില്ല; ശബരിമല പൗരത്വ കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളും, പൗരത്വ നിയമഭേദഗതിടെ ഭാഗമായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയെ രേഖാമൂലം അറിയിക്കുകയായിരുന്നു അദ്ദേഹം. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നിലവിലെ സ്വഭാവവും സ്ഥിതയും ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

pi

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളും, പൗരത്വ നിയമ ഭേദഗതിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയത്. ഇതിന് തൊട്ട് പിന്നാലെ ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ശബരിമല വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ 2636 കേസുകളാണുള്ളത് ഇതില്‍ കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. പൗരത്വ നിയമ പ്രതിഷേധത്തിനെതിരെ 836 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇതില്‍ കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്.

രണ്ട് വിഷയത്തിലും നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ അക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അനധികൃതമായി സംഘം ചേര്‍ന്ന് അക്രമണം, മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് പലര്‍ക്കുമെതിരെയും ചുമത്തിയിരുന്നത്.

അതേസമയം ശബരിമല പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കേസുകളുടെ നിലവിലെ സ്വഭാവം, സ്ഥിതി എന്നിവ പരിശോധിച്ച് ഡിജിപി, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് തീരുമാനമെടുക്കാമെന്നുമായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ അക്രമണം, മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കം എന്നീ വകുപ്പുകള്‍ ചുമത്തിയ കേസുകളൊഴികെ ബാക്കിയുള്ള കേസുകള്‍ പിന്‍വലിക്കാനായിരുന്നു മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങിയിരിക്കവെയായിരുന്നു സര്‍ക്കാരിന്റെ ഈ താരുമാനം വന്നത്. കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകിവന്ന വിവേകമാണെന്നും പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നുമാണ് പ്രതിപക്ഷ നേതാവ് അന്ന് പ്രതികരിച്ചത്.

സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അധികാരത്തിലെത്തിയാല്‍ കേസുകള്‍ മുഴുവന്‍ പിന്‍വലിക്കുമെന്ന് യു.ഡി.എഫ് അന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശബരിമല പ്രവേശന വിധി വന്ന ഘട്ടത്തില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്‍എസുംഎസും മറ്റ് സാമുദായിക മതസംഘടനകളടക്കം ശബരിമല പൗരത്വ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

ശബരിമല പൗരത്വ കേസുകള്‍ ഒരുപോലെ പരിഗണിക്കാന്‍ സാധിക്കുകയില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിജെപി അന്ന് പ്രതികരിച്ചത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കണമെന്നും ബിജെപി അന്ന് അവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
The promise was not fulfilled; CM says Sabarimala citizenship cases not withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X