കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണ് നിറയിച്ച, മലപ്പുറത്തെ ആ ഹോട്ടല്‍ ബില്‍... അത് 'ഒറിജിനല്‍' അല്ല

Google Oneindia Malayalam News

പെരിന്തല്‍മണ്ണ: മലയാളികളുടെ കണ്ട് നനയിച്ച ഒരു 'ബില്‍' ആയിരുന്നു അത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ സെബ്രീന ഹോട്ടലിലെ കാഷ്യര്‍ അഖിലേഷ് എന്ന വ്യക്തിയ്ക്ക് നല്‍കിയ ബില്‍!!! 'മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല' എന്നായിരുന്നു അത്.

നിരാലംബരായ രണ്ട് തെരുവ് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തതിന് ശേഷം ബില്‍ അടയ്ക്കാന്‍ പോയപ്പോള്‍ അഖിലേഷിന് കിട്ടിയത് എന്ന രീതിയിലാണ് അത് പ്രചരിച്ചത്. അഖിലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി.

എന്നാല്‍ എന്താണ് സത്യം. ആ സംഭവം നടന്നത് എപ്പോഴാണ്? അഭിലാഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആ ബില്‍ 'ഒറിജിനല്‍' ആണോ... ഇതാ ആ സത്യം വെളിപ്പെടുകയാണ്.

അഖിലേഷ് കുമാര്‍

അഖിലേഷ് കുമാര്‍

അഖിലേഷ് കുമാര്‍ എന്ന തിരുവല്ല സ്വദേശി തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത ഒരു ബില്ലും അതിനെഴുതിയ കുറിപ്പിം ആണ് ഏറ് ശ്രദ്ധ നേടിയ സംഗതി. അഖിലേഷിനേയും ആ ഹോട്ടല്‍ ജീവനക്കാരനേയും അനുമോദനങ്ങള്‍ കൊണ്ട് മൂടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

സംഭവം നടന്നത്

സംഭവം നടന്നത്

ജനുവരി ആറിനാണ് അഖിലേഷ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതോടെ എല്ലാവരും കരുതി തൊട്ടടുത്ത ദിവസങ്ങളിലെപ്പോഴോ സംഭവിച്ചതാണ് ഇതെന്ന്.

രണ്ട് വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പ്

സംഗതി രണ്ട് വര്‍ഷം മുമ്പാണ് നടന്നതെന്ന് അഖിലേഷ് തന്നെ പറയുന്നു. സൗത്ത് ലൈവ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനോടാണ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്.

ബില്‍ ഒറിജിനല്‍ അല്ല!

ബില്‍ ഒറിജിനല്‍ അല്ല!

അഖിലേഷ് ഫേസ്ബുക്കില്‍ ഇട്ട ബില്ലും ഒറിജിനല്‍ അല്ല. വീട് മാറുന്നതിനിടെ ആ ബില്‍ നഷ്ടപ്പെട്ടിരുന്നു. പിന്നീട് ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ ഒരു ബില്ലില്‍ അഖിലേഷ് തന്നെയാണ് ആ വാക്കുകള്‍ എഴുതിയത്.

സംഭവം സത്യമാണ്

സംഭവം സത്യമാണ്

രണ്ട് വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണയിലെ സബ്രീന ഹോട്ടലിലെ കാഷ്യര്‍ ബില്ലില്‍ എഴുതി നല്‍കിയ വാക്കുകള്‍- മനുഷ്യത്വത്തിന് ബില്‍ അടിയ്ക്കാനുള്ള യന്ത്രം ഇവിടെയില്ല- സത്യം തന്നെ ആയിരുന്നു. അഖിലേഷ് അത് തന്റെ കൈയ്യക്ഷരത്തില്‍ ഇപ്പോള്‍ പകര്‍ത്തിയെഴുതിയെന്ന് മാത്രം.

സെബ്രീന ഹോട്ടല്‍

സെബ്രീന ഹോട്ടല്‍

മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സെബ്രിന ഹോട്ടല്‍. ഇത് മുമ്പ് ബാര്‍ ആയിരുന്നു.

ഉടമയ്ക്കറിയില്ല ആളെ

ഉടമയ്ക്കറിയില്ല ആളെ

ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം ഹോട്ടലിന്റെ ഉടമയ്ക്ക് അറിയില്ല. എന്തായാലും താന്‍ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ജീവനക്കാരില്‍ ആരെങ്കിലും

ജീവനക്കാരില്‍ ആരെങ്കിലും

ഹോട്ടലിലെ ജീവനക്കാരില്‍ ആരെങ്കിലും ആയിരിയ്ക്കും അത് ചെയ്തിരിയ്ക്കുക എന്നാണ് ഉടമ പറയുന്നത്. ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടതിന് ശേഷം പിരിച്ചുവിടപ്പെട്ട ഏതെങ്കിലും ജീവനക്കാരന്‍ ആയിരിക്കാം അതെന്നും ഹോട്ടല്‍ ഉടമ പറയുന്നു.

എന്തായാലും

എന്തായാലും

അഖിലേഷ് പോസ്റ്റ് ചെയ്ത ബില്‍ ഒറിജിനല്‍ ആണോ എന്നതൊന്നും ഒരു പ്രശ്‌നമേ അല്ല. അഖിലേഷിന പോലേയും ആ ഹോട്ടല്‍ ജീവനത്താരനേയും പോലെയുള്ള ആളുകള്‍ ഇനിയും ഉണ്ടാവുക എന്നത് തന്നെയാണ് പ്രധാനം.

അഖിലേഷിൻറെ പോസ്റ്റ്

ഇതാണ് അഖിലേഷിൻറെ ആ ഫേസ്ബുക്ക് പോസ്റ്റ്

English summary
The real story behind the glorified hotel bill of Malappuram Hotel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X