Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പതാം ക്ലാസുകാരി കാമുനോടൊപ്പം ഒളിച്ചോടിയതിന് പിന്നില്‍ പ്രണയം മാത്രമല്ല; പിന്നെയോ?

തിരുവനന്തപുരം: കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒളിച്ചോടിയതിന് കാരണം പ്രണയം മാത്രമല്ലെന്ന് തെളിഞ്ഞു. ഒന്‍പതാം ക്ലാസുകാരി സഹപാഠിക്കൊപ്പം ഒളിച്ചോടിയത് ട്യൂഷന്‍ ക്ലാസില്‍ പോകാത്തത് ബന്ധു ചോദ്യം ചെയ്തതിനെ തുടര്‍ന്നെന്ന് പോലീസിന് അന്വേഷണത്തില്‍ വ്യക്തമാക്കി. പാറശ്ശാല സ്വദേശിനിയായ പെണ്‍കുട്ടി കാഞ്ഞിരംകുളത്തെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്.

വളര്‍ത്തമ്മയുടെ ചേച്ചിയും മകനും കുടുംബമായി താമസിച്ചിരുന്ന സ്ഥലത്തേക്ക് കഴിഞ്ഞ അധ്യായന വര്‍ഷമാണ് പെണ്‍കുട്ടിയെ കൊണ്ട് വരുന്നത്. പിന്നീട് കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വരേണ്ട സമയം കഴിഞ്ഞിട്ടും കുട്ടി എത്താതിനെതുടര്‍ന്ന് കാഞ്ഞിരംകുളത്തെ മകന്റെ കമ്പ്യൂട്ടര്‍ സെന്ററില്‍ വിളിച്ച് വളര്‍ത്തമ്മയുടെ ചേച്ചി വിവരം അറിയിക്കുകയായിരുന്നു. സമയം അഞ്ചര മണി കഴിഞ്ഞിട്ടും പെണ്‍കുട്ടി എത്താതായതോടെയാണ് ബന്ധുക്കള്‍ പരാതിയുമായി കാഞ്ഞിരംകുളം സ്‌റ്റേഷനിലെത്തിയത്.

ബന്ധു

ബന്ധു

പെണ്‍കുട്ടി കൃത്യമായി ട്യൂഷന്‍ ക്ലാസില്‍ പോകുന്നില്ലെന്ന് അറിഞ്ഞ ബന്ധു ഇത് പെണ്‍കുട്ടിയോട് ചോദിക്കുകയും വഴക്കു പറയുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് വൈകുന്നേരം സ്‌കൂളില്‍ നിന്നുമിറങ്ങിയ ശേഷം പെണ്‍കുട്ടി തന്റെ വളര്‍ത്തമ്മയുടെ അടുത്തേക്ക് പാറശ്ശാലയിലുള്ള വീട്ടില്‍ പോകുന്നതിനായി തീരുമാനിക്കുകയായിരുന്നു. ഇതിനായാണ് സ്‌കൂളിലെ കുട്ടിയുടെ കാമുകനായ ഒന്‍പതാംക്ലാസുകാരന്റെ സഹായം തേടിയത്.

യൂണിഫോം

യൂണിഫോം

പെണ്‍കുട്ടിയും സഹപാഠിയും സ്‌കൂള്‍ യൂണിഫോമിലായിരുന്നതിനാലാണ് ഇവരെ കണ്ടെത്താന്‍ എളുപ്പമായത്. കുട്ടിയുടെ ഒപ്പം കാണാതായ സഹപാഠിയുടെ ബന്ധു നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഈ പയ്യനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല.

ആശുപത്രി

ആശുപത്രി

താലൂക്കാശുപത്രിയിലുള്ള ബന്ധുവിനോട് 100 രൂപ കടം വേണം ഒരു സ്ഥലത്തേക്ക് പോകാനാണ് എന്ന് പറഞ്ഞിരുന്നതായി ബന്ധു അറിയിച്ചത്. എന്നാല്‍ ഇവര്‍ ആ സമയത്ത് ആശുപത്രിയിലില്ലാതിരുന്നതിനാല്‍ കാശ് നല്‍കാന്‍ കഴിഞ്ഞിരുന്നുമില്ല.

നാട്ടുകാര്‍ ശ്രദ്ധിച്ചു

നാട്ടുകാര്‍ ശ്രദ്ധിച്ചു

ആശുപത്രി സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികളെ ആശുപത്രിയിലുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചു തുടങ്ങിയതോടെ കുട്ടികള്‍ അവിടെ നിന്നും പുറത്തേക്ക് പോവുകയും ഒരു ഓട്ടോറിക്ഷയില്‍ കയറി ഒളിച്ചിരിക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+