കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസിടിവി പണിയായി.. മെഡിക്കല്‍ ഷോപ്പില്‍നിന്നും പിഞ്ചുകുഞ്ഞിന്റെ വള കവര്‍ന്ന പ്രതിയെ റിമാന്റ് ചെയ്തു

  • By നാസർ
Google Oneindia Malayalam News

Recommended Video

cmsvideo
പിഞ്ചുകുഞ്ഞിന്റെ വള കവര്‍ന്ന പ്രതിയെ റിമാന്റ് ചെയ്തു | Oneindia Malayalam

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തെ മെഡിക്കല്‍ ഷോപ്പില്‍ മരുന്നു വാങ്ങാനെത്തിയ യുവതിയുടെ കയ്യിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞിന്റെ 4.1 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വള കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പുല്ലാര ചെമ്പ്രമ്മല്‍ വാടകക്ക് താമസിക്കുന്ന പൂക്കോട്ടൂര്‍ പള്ളിപ്പടി പൂനൂര്‍ വീട്ടില്‍ ജംഷാദ് (35)നെയാണ് മജിസ്‌ട്രേറ്റ് ഇ.വി റാഫേല്‍ റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലിലയച്ചത്.

വത്തക്ക പരാമര്‍ശം: അധ്യാപകനെതിരെ നടക്കുന്നത് ന്യൂനപക്ഷ വേട്ടയെന്ന് യൂത്ത് ലീഗ്!!വത്തക്ക പരാമര്‍ശം: അധ്യാപകനെതിരെ നടക്കുന്നത് ന്യൂനപക്ഷ വേട്ടയെന്ന് യൂത്ത് ലീഗ്!!

പ്രതിയെ പിടികൂടാന്‍ സഹായിച്ചത് മെഡിക്കല്‍ ഷോപ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യമായിരുന്നു.പുല്ലാര ചെമ്പ്രമ്മല്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു പ്രതി പൂക്കോട്ടൂര്‍ പള്ളിപ്പടി പൂനൂര്‍ വീട്ടില്‍ ജംഷാദ് (35). ചൊവ്വാഴ്ച പകല്‍ 11.30ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനു മുന്നിലാണ് സംഭവം.

 prathi

മരുന്നു വാങ്ങാനെത്തിയതായിരുന്നു മങ്കട പടിക്കാട്ട് ശുഐബിന്റെ ഭാര്യ ഷബാനയും മകള്‍ ഒന്നര വയസ്സുകാരി ഷസ ഫാത്തിമയും. തന്ത്രത്തില്‍ ഇവരുടെ പിന്നില്‍ നിന്ന് പ്രതി കുഞ്ഞിന്റെ വള കവരുകയായിരുന്നു. സംഭവം കടയുടെ സി സി ടി വില്‍ വ്യക്തമായി പരിഞ്ഞതാണ് പ്രതിക്ക് വിനയായത്. ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പൂക്കോട്ടൂര്‍ പഞ്ചായത്തംഗമാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ അഡീഷണല്‍ എസ് ഐ നസ്റുദ്ദീന്‍ നാനാക്കല്‍, എ എസ് ഐ എം പി എ നാസര്‍ എന്നിവര്‍ താമസ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച വള താന്‍ വള്ളുവമ്പ്രത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രതി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്വല്ലറിയിലെത്തി പൊലീസ് തൊണ്ടിമുതല്‍ കണ്ടെടുക്കുകയായിരുന്നു.

വയല്‍ക്കിളികള്‍ വികസനവിരുദ്ധര്‍, കീഴാറ്റൂര്‍ സമരത്തെ ഐഎന്‍ടിയുസി തള്ളി, കോണ്‍ഗ്രസ് കുരുക്കില്‍!വയല്‍ക്കിളികള്‍ വികസനവിരുദ്ധര്‍, കീഴാറ്റൂര്‍ സമരത്തെ ഐഎന്‍ടിയുസി തള്ളി, കോണ്‍ഗ്രസ് കുരുക്കില്‍!

English summary
theft in front of medical shop; police arrest the thief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X