ഇഷ്ടപ്പെട്ട ഭക്ഷണം കണ്ടാൽ കള്ളനും കുടുങ്ങും; ഹോട്ടലിൽ മോഷ്ടിക്കാൻ കയറിയ കള്ളന് സംഭവിച്ചത്.. ഭീകരം!
പാലക്കാട്: ഹോട്ടലിൽ മോഷണം നടത്തിയ കള്ളനെ കുടുക്കിയത് ഇഷ്ടപെട്ട മീൻ. ചുള്ളിമടയ്ക്ക് സമീപമുള്ള കോട്ടയം ഫുഡ്സ് എന്ന ഹോട്ടലിലെ ഗ്യാസ് സ്റ്റൗ, സിലിന്‍ഡര്‍, കമ്പ്യൂട്ടര്‍ എന്നിവയാണ് മോഷണം പോയിരുന്നു. എന്നാൽ കമ്പ്യൂട്ടറിനൊപ്പമുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടിട്ടുമില്ല. എന്നാൽ അടുക്കളയിലെ ഭക്ഷണ സാധനങ്ങൾ മോഷണം പോയതറിഞ്ഞ ഹോട്ടലുടമ കള്ളനെ തിരിച്ചറിയുകയായിരുന്നു.
അടുക്കളയില്‍നിന്ന് മീനും ഇറച്ചിയും കവര്‍ന്നിരുന്നു. വട്ടംകണ്ണി എന്ന് പ്രാദേശികമായി പേരുള്ള കടല്‍മീനാണ് മോഷ്ടിച്ചത്. ഒപ്പം പാഷന്‍ ഫ്രൂട്ട് ജ്യൂസും കവർന്നു ഇതോടെയാണ് ഹോട്ടലുടമയ്ക്ക് കള്ളനെ മനസിലായത്. ഇതേ ഹോട്ടലിലെ മുന്‍ പാചകക്കാരന്‍ മങ്കര കണ്ണംപരിയാരം വെള്ളാട്ടുപറമ്പില്‍ മനോജാണ് (32) വാളയാര്‍ പോലീസിന്റെ പിടിയിലായത്. വട്ടംകണ്ണിയും പാഷൻ ഫ്രൂട്ട് ജ്യൂസും മനോജിന്റെ ഇഷ്ടവിഭവമാണ്.

മോഷണം രാത്രി പത്ത് മണിക്ക്
സെപ്റ്റംബര്‍ നാലിന് മോഷണം നടന്നു എന്നായിരുന്നു പരാതിയെങ്കിലും അഞ്ചിന് രാത്രി 10നാണ് മോഷണം നടന്നത് എന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്.

പണം ചോദിച്ച് എത്തി
മനോജിനെ കഴിഞ്ഞമാസം ഹോട്ടലില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് പണം ചോദിച്ച് എത്തിയെങ്കിലും നല്‍കിയില്ലെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.

തൊണ്ടി മുതൽ കണ്ടെടുത്തു
നഷ്ടപ്പെട്ട ഗ്യാസ് സ്റ്റൗവും സിലിന്‍ഡറും പ്രതിയുടെ അമ്മാവന്റെ വീട്ടില്‍നിന്നും കംപ്യൂട്ടര്‍ തത്തമംഗലത്ത് വില്പനനടത്തിയ സ്ഥലത്തുനിന്നും കണ്ടെടുത്തു.

സംശയം ഉപകരിച്ചു
ഹോട്ടലുടമയ്ക്ക് തോന്നിയ സംശയമാണ് പോലീസിന് കള്ളനെ എളുപ്പത്തിൽ പിടികൂടാൻ സാധിച്ചത്. ഇതുപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.












Click it and Unblock the Notifications