കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ന്നാ താന്‍ കേസ് കൊടുക്ക്' എന്ന വെല്ലുവിളി വേണ്ട, കേസെടുക്കാന്‍ ഞങ്ങള്‍ക്കറിയാം; മുന്നറിയിപ്പുമായി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: നിയമലംഘനങ്ങളും പരാതിയും ഉന്നയിക്കുമ്പോള്‍ 'എങ്കില്‍ പോയി കേസ് കൊടുക്ക്' എന്ന തരത്തിലുള്ള വെല്ലുവിളികള്‍ വേണ്ട എന്ന ഹൈക്കോടതി. റോഡ് തകര്‍ച്ചയെ സംബന്ധിച്ച് ഫോണില്‍ വിവരങ്ങള്‍ ആരാഞ്ഞ ഹൈക്കോടതിയിലെ അഭിഭാഷകനോട് ഒരു പഞ്ചായത്ത് സെക്രട്ടറി ഇത്തരത്തില്‍ പ്രതികരിച്ചതായി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുന്നറിയിപ്പ്. ആലുവ - പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ ഇങ്ങനെ പെരുമാറരുത് എന്നായിരുന്നു ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്.

1

കേസെടുക്കാനും അത്തരക്കാരെ നേര്‍വഴിക്ക് നടത്താനും കോടതിക്ക് നന്നായി അറിയാം എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. അതേസമയം ഏത് പഞ്ചായത്ത് സെക്രട്ടറിയാണ് ഇത്തരത്തില്‍ പ്രതികരിച്ചത് എന്ന് വെളിപ്പെടുത്താതെയായിരുന്നു വിമര്‍ശനം. കഴിഞ്ഞ കുറെ നാളുകളായി റോഡ് തകര്‍ച്ച സംബന്ധിച്ച് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്.

ലോട്ടറിക്കെതിരെ ഓണം ബംപര്‍ വിജയി അനൂപിന്റേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്; 'സമ്മാനം തിരിച്ചുകൊടുക്കുമോ?'ലോട്ടറിക്കെതിരെ ഓണം ബംപര്‍ വിജയി അനൂപിന്റേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്; 'സമ്മാനം തിരിച്ചുകൊടുക്കുമോ?'

2

റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുത് എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റോഡില്‍ വീണാണ് യാത്രികനായ കുഞ്ഞുമുഹമ്മദിന്റെ മരണം സംഭവിച്ചത് എന്നും ഇത് ഒഴിവാക്കാവുന്ന അപകടമായിരുന്നു എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കീഴുദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും വിഷയത്തില്‍ നടപടി എടുത്തില്ല.

ഓട്ടോ ലോണ്‍ ഇനിയും തീര്‍ന്നിട്ടില്ല, ആരേയും സഹായിക്കരുത്; കഴിഞ്ഞ കൊല്ലത്തെ ബംപര്‍ വിജയിയുടെ ഇപ്പോഴത്തെ ജീവിതംഓട്ടോ ലോണ്‍ ഇനിയും തീര്‍ന്നിട്ടില്ല, ആരേയും സഹായിക്കരുത്; കഴിഞ്ഞ കൊല്ലത്തെ ബംപര്‍ വിജയിയുടെ ഇപ്പോഴത്തെ ജീവിതം

3

ഇതാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് കാരണമായത്. സംസ്ഥാനത്തെ റോഡുകളില്‍ ഇറങ്ങുന്നവര്‍ ഭാഗ്യം കൊണ്ടാണ് തിരിച്ചു വീട്ടില്‍ എത്തുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. വളരെ ദയനീയമാണ് സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ. അത് മറികടക്കാനുള്ള യാതൊരുവിധ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന രൂക്ഷവിമര്‍ശനവും കോടതി നടത്തിയിരുന്നു.

'മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി.. കാലം എല്ലാം വ്യക്തമാക്കും'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി'മോദിക്ക് ഉദ്ദേശ്യശുദ്ധി തുളുമ്പുന്ന കുബുദ്ധി.. കാലം എല്ലാം വ്യക്തമാക്കും'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

4

അതേസമയം സംസ്ഥാനത്തിന്റെ ധനസ്ഥിതി അനുസരിച്ച് കഴിയാവുന്ന രീതിയില്‍ റോഡ് നവീകരിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്. പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡ് പണികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും എന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മാണ കരാര്‍ പ്രകാരമുള്ള പരിപാലനം നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തുന്നത്.

English summary
there should be no 'then go and file a case' type of challenges says Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X