ഒരു സീറ്റിൽ ഒതുങ്ങിയ കോണ്‍ഗ്രസ്: കാരണക്കാരായവരെ ഡിസിസി പ്രസിഡന്‍റുമാക്കി; വീണ്ടും പിഎസ് പ്രശാന്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെപി അനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഗുരുതരമായ ആരോപണങ്ങളാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയത്. താൻ നെഹ്റുവിന്റെ കോൺഗ്രസുകാരനായിരുന്നു. സുധാകരൻ, സതീശൻ, വേണുഗോപാൽ എന്നിവരുടെ കോൺഗ്രസ് അല്ല. നേരത്തെ പാർട്ടി വിടേണ്ടതായിരുന്നുവെന്നാണ് കെപി അനില്‍കുമാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴിതാ കെപി അനില്‍കുമാറിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ച് പാര്‍ട്ട് വിട്ട് സിപിഎമ്മിലേക്ക് കുടിയേറിയ പിഎസ് പ്രശാന്തും രംഗത്ത് എത്തിയിരിക്കുകയാണ്.

ഞാൻ എന്ത് കൊണ്ട് ഒരു കമ്മ്യൂണിസ്റ്റ്കാരനായി എന്നതിനെ സംബന്ധിച്ച് എതിരായും അനുകൂലവുമായുള്ള വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണല്ലോ. 30 വർഷത്തെ കോൺഗ്രസ് പ്രസ്ഥാനത്തിലെ പ്രവർത്തനം അവസാനിപ്പിച്ച് സിപിഎം എന്ന പ്രസ്ഥാനത്തിൽ ചേരാൻ തീരുമാനിച്ചത് വേദനാജനകമായ ചില സംഘടനാനുഭവങ്ങൾ നല്കിയ പാഠങ്ങൾ കൊണ്ടാണ്.
സംഘടനാ തലത്തിൽ ഉൾപ്പാർട്ടി ജനാധിപത്യം പാലിച്ച് കൊണ്ട് പല നേതാക്കളോടും അന്വോഷണ സമിതിക്ക് മുന്നിലും പരാതി നല്കിയതിന് ശേഷവും എന്റെ പരാതിക്കൊ ഞാൻ ഉന്നയിച്ച വിഷയങ്ങൾക്കോ കെപിസിസി പ്രസിഡന്റൊ മറ്റേതെങ്കിലും മുതിർന്ന നേതാക്കളോ അന്വേഷണ സമിതിയൊ ഒരു വിലയും കൽപ്പിക്കുന്നില്ലായെന്ന ഉറച്ച ബോധ്യം വന്നതിന് ശേഷമാണ് വളരെ വേദനയോട് കൂട്ടി പാർട്ടി വിട്ട് പോകാൻ തീരുമാനിക്കുന്നതെന്നും പ്രശാന്ത് പറയുന്നു.

നിയമസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ തോല്പിക്കാൻ ശ്രമിക്കുന്നത് ആദ്യ സംഭവമല്ല. അതിനെ സംബന്ധിച്ച അന്വേഷണം നടക്കുകയും അന്വേഷണ റിപ്പോർട്ട് കടലാസിൽ ഒതു ങ്ങന്നതും കോൺഗ്രസിന്റെ പതിവ് സംഘടനാ ശൈലിയുമാണ് , എല്‍ഡിഎഫ് നേതൃത്വം നല്കുന്ന സർക്കാരിന് അനുകൂലമായി ജനങ്ങൾക്കിടയിൽ അനുകൂല തരംഗം ഉണ്ടായിരുന്നു എന്നതും ആ തരംഗത്തെ അതിജീവിക്കാനുള്ള സംഘടനാ ബലമോ വിശ്വാസ്യതയോ യുഡിഎഫ് നേത്യത്വത്തിന് ഉണ്ടായിരുന്നില്ല എന്നതും നമ്മുടെ ചില മാഫിയ സംഘങ്ങളുടെ "പാര വയ്പും " കൂടി ആയപ്പോൾ തിരുവനന്തപുരം ജില്ലയിൽ യുഡിഎഫ് വിജയം ഒരു സീറ്റിൽ ഒതുങ്ങി. അതുകൊണ്ട് തന്നെ പരാജയത്തിൽ എല്ലാം തകർന്നുവെന്ന കാഴ്ച്ചപ്പാടും എനിക്കുണ്ടായിരുന്നില്ല.
ചുവന്ന സാരിയില്‍ മനം മയക്കും ഗ്ലാമറില്‍ നടി പാര്‍വതി നായര്‍; വൈറലായി പുത്തന്‍ ചിത്രങ്ങള്‍

അതുകൊണ്ട് തന്നെ ഇലക്ഷൻ പരാജയത്തിന് ശേഷം അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽ കാണുകയും ഇലക്ഷനുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞു തുമില്ല. എന്നാൽ നെടുമങ്ങാട് മണ്ഡലത്തിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശ്രീ പാലോട് രവിയുടേയും മാഫിയാ സംഘത്തിന്റേയും സകല വിവരങ്ങളും മുല്ലപ്പള്ളി രാമചന്ദ്രൻ സാർ നന്നായി മനസ്സിലാക്കിയിരുന്നു. "താനൊരു പരാതിയും നല്കിയില്ല എങ്കിലും ഞാനീ കസേരയിലുണ്ടാകുമെങ്കിൽ തോല്പിക്കാൻ ഗൂഡാലോചന നടത്തിയ ഒരാളേയും ഭാരവാഹിയായി തുടരുവാൻ അനുവദിക്കില്ല " എന്ന ഉറപ്പും നല്കി.

സ്ഥാനാർത്ഥി ആയത് മുതൽ വോട്ടെണ്ണൽ വരെ രഹസ്യമായി തോല്പ്പിക്കാൻ ശ്രമിച്ചവർ വോട്ടെണ്ണലിന് ശേഷം എന്നെ മണ്ഡലത്തിൽ പ്രവർത്തിക്കുവാൻ അനുവദിക്കില്ലായെന്ന പരസ്യമായ നിലപാടെടുത്തു. അത്തരം പ്രവർത്തനങ്ങൾ ഈ മാഫിയ സംഘം ശക്തമായ തുടരുമ്പോഴാണ് പുതിയ കെപിസിസി പ്രസിഡന്റ് വരുന്നത്. അങ്ങനെയാണ് ഇലക്ഷന് ശേഷമുള്ള എന്റെ അനുഭവങ്ങൾ കൂടി ചേർത്ത് ഒരു പരാതി നല്കാൻ ഞാൻ തീരുമാനിച്ചത്. ഏകദേശം ഒരു മണിക്കൂറോളം പുതിയ കെപിസിസി പ്രസിഡന്റുമായി അനുഭവങ്ങൾ പങ്ക് വച്ച് രേഖാമൂലം പരാതിയും നല്കി.

പിന്നീട്കെപിസിസി ചുമതലപ്പെടുത്തിയ അന്വേഷണ സമിതിക്ക് മുന്നിലും പരാതിപ്പെട്ടു. എന്റെ പരാതി ആരേയും പുറത്താക്കണമെന്നായിരുന്നില്ല മറിച്ച് തോല്പ്പിക്കാനും സംഘടനാ പ്രവർത്തനം തടയുവാനും ശ്രമിക്കുന്നവരെ പാർട്ടിയുടെ കടിഞ്ഞാൻ ഏല്പിക്കാൻ പാടില്ല എന്നുള്ളതായിരുന്നു. പക്ഷേ എന്റെ പരാതി കെപിസിസി പ്രസിഡന്റോ അന്വേഷണ സമിതിയോ ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല അവരെ തന്നെ തിരഞ്ഞ് പിടിച്ച് നിയമിക്കുയും ചെയ്തിരിക്കുന്നു. ജനാധിപത്യ മര്യാദയും ഉൾപ്പാർട്ടി ജനാധിപത്യവും ഒക്കെ പാലിച്ചുകൊണ്ടുള്ള എന്റെ പോരാട്ടം പൂർണ്ണമായും പരാജയപ്പെട്ടത് കൊണ്ടാണ് ഞാനിതൊക്കെ തുറന്ന് പറയാൻ നിർബ്ബന്ധിതനായത്.

ഉടനെ എന്നെ സസ്പെൻഡ് ചെയ്തും. എന്നിട്ടും ആ നടപടി അംഗീകരിച്ച് കൊണ്ട് സംഘടനയിൽ ഉറച്ച് നില്ക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. കേരളത്തിലേയും ഇന്ത്യയിലേയും കോൺഗ്രസിനെ ബാധിച്ചിരിക്കുന്ന സംഘടനാ രോഗങ്ങളെ ചൂണ്ടിക്കാട്ടി ശ്രീമതി സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മെയിലയച്ചു. മെയിലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഗൗരവത്തിലെടുക്കാതെ എന്നെ പുറത്താക്കാനുള്ള ഗൂഡാലോചനയാണ് കോൺഗ്രസ് നേതൃത്വം നടത്തിയത്. അങ്ങനെയാണ് 30 വർഷത്തെ കോൺഗ്രസ് പ്രവർത്തനം എനിക്ക് മനോവേദനയോടെ അവസാനിപ്പിക്കേണ്ടി വന്നതും ഞാൻ പ്രാഥമികാംഗത്തിൽ നിന്നും രാജി നല്കിയതും.

പക്ഷേ ഇന്ന് ഞാനതിൽ അഭിമാനിക്കുന്നു ജനാധിപത്യമുള്ള മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് സോഷ്യലിസ്റ്റ് മൂല്ല്യങ്ങൾക്കായി പോരാടുന്ന സിപിഎം എന്ന സംഘടനയിലാണ് പ്രവർത്തിക്കുന്നത് എന്ന കാര്യത്തിൽ. മാത്രമല്ല ഒരു സാധാരണ തൊഴിലാളിയുടെ മകന് സുരക്ഷിതത്വബോധത്തോടേയും ആത്മവിശ്വാസത്തോടേയും പ്രവർത്തിക്കുവാൻ കഴിയുന്ന സംഘടന സിപിഎം ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ എന്നെ അധിക്ഷേപിക്കുകയും മോശമായ പരാമർശങ്ങൾ നടത്തുന്നവരും നാട്ടിൽ മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും ഉണ്ടാകണമെങ്കിൽ വളരെ താമസിയാതെ തന്നെ സിപിഎം എന്ന പ്രസ്ഥാനത്തിലേക്ക് വരേണ്ടിവരും എന്ന തിരിച്ചറിവ് ഉണ്ടാകട്ടേ എന്ന് പ്രാർഥിക്കാം.

ജനാധിപത്യപരമായും ഉൾപ്പാർട്ടി മര്യാദകൾ പാലിച്ച് കൊണ്ടും കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനകത്ത് നിന്ന് ഞാൻ നടത്തിയ പോരാട്ടത്തിന്റെ രേഖകൾ ഒരു പൊതു ചർച്ചക്കായി താഴെ ചേർക്കുന്നു. വായിച്ചാൽ മനസ്സിലാകുന്നവർ കാര്യങ്ങൾ തിരിച്ചറിയു. അല്ലാത്തവർ എന്നെ അധിക്ഷേപിച്ച് ആത്മ സംതൃപ്തി അടയു. 30 വർഷത്തെ എന്റെ കോൺഗ്രസ് ജീവിതത്തിന്റെ വഴിത്താരയിൽ എന്നെ സഹായിച്ച എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ ഹ്യദ്യമായ നന്ദി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു












Click it and Unblock the Notifications