'കായികരംഗത്ത് നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപടിക്കാനുള്ള നടപടിയുണ്ടാകും'; മുഖ്യമന്ത്രി
കേരളത്തിന്റെ യശസ് ആഗോളതലത്തിൽ ഉയർത്തിവരാണ് ഏഷ്യാഡിലെ മലയാളി താരങ്ങളെന്നും അവരിലൂടെ സംസ്ഥാനത്തിന്റെ കായികരംഗത്തെക്കുറിച്ചു മാത്രമല്ല, നാടിനു മികവു പ്രകടിപ്പിക്കാൻ കഴിയുന്ന എല്ലാ മേഖലകളേയും കുറിച്ചും ലോകം അറിയുകയാണെന്നും മുഖ്യമന്ത്രി.ഏഷ്യന്‍ ഗെയിംസിൽ പങ്കെടുത്ത കേരളതാരങ്ങളേയും മെഡല്‍ ജേതാക്കളേയും പരിശീലകരേയും ആദരിക്കുന്നതിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി കായികതാരങ്ങൾ മാറുകയാണ്. ഏഷ്യൻ ഗെയിംസിലെ നേട്ടം ഒരു ചവിട്ടുപടിയാണ്. ഒളിംപിക്സ് അടക്കമുള്ളവയിൽ വിജയം കൊയ്യാനും ലോകത്തിന്റെ നെറുകയിലേക്കു കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ് ഇനിയും ഉയർത്താനുമുള്ള ഉത്തേജനമായി മെഡൽ നേട്ടം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒളിംപിക്സ് അടക്കമുള്ള ലോകവേദികളിൽ സാന്നിധ്യമറിയിക്കുകയും നേട്ടങ്ങൾ കൊയ്യുകയും ചെയ്ത കായിക ചരിത്രത്തിന്റെ ഉടമകളാണു കേരളീയർ. ആ ഉയർച്ചയ്ക്ക് ഇടയ്ക്കെപ്പോഴോ ചെറിയ മങ്ങലുണ്ടായെന്നതു വസ്തുതയാണ്. കായികരംഗത്തു നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപടിക്കാനുള്ള നടപടികളുമായാണു സർക്കാർ മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണു കായിക നയം രൂപീകരിച്ചത്. ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം പോലുള്ള പദ്ധതികൾ നടപ്പാക്കിയും പ്രാദേശിക സ്പോർട്സ് കൗൺസിലുകൾ ശക്തിപ്പെടുത്തിയും അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കുന്നതിനു ശ്രമിക്കുകയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ കായികമേഖലയുടെ ഉന്നമനത്തിനു വഴിയൊരുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏഴു വർഷത്തിനിടെ 703 കായികതാരങ്ങൾക്കു സ്പോർട്സ് ക്വാട്ട മുഖേന സംസ്ഥാന സർക്കാർ നിയമനം നൽകിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടര വർഷംകൊണ്ട് 65 പേർക്കു നിയമനം നൽകി. 2010 - 2014 ഘട്ടത്തിലുള്ള റാങ്ക് ലിസ്റ്റിൽനിന്നാണ് ഈ നിയമനങ്ങൾ. ഇതിനു പുറമേ പൊലീസിൽ സ്പോർട്സ് ക്വാട്ടയിൽ 31 പേർക്കും കെ.എസ്.ഇ.ബിയിൽ 27 പേർക്കും നിയമനം നൽകി. 2015 - 2019 കാലയളിവിലെ സ്പോർട്സ് ക്വാട്ട നിയമന നടപടികൾ മികച്ച രീതിയിൽ പുരോഗമിക്കുന്നു. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി. ഈ വർഷംതന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഇതിനു പുറമേയാണു പൊലീസിലും കെ.എസ്.ഇ.ബിയിലുമുള്ള സ്പോർട്സ് ക്വാട്ട നിയമനം.
2010 മുതൽ 2014 വരെയുള്ള സ്പോർട്സ് ക്വാട്ട നിയമനം പ്രത്യേക സാഹചര്യത്തിൽ മുടങ്ങിക്കിടന്നിരുന്നു. 2016ലാണ് ഇതു പുനരാരംഭിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി 409 പേർ അടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിൽ 250 പേർക്കും നിയമനം നൽകാനായി. അതിനു മുൻപുള്ള അഞ്ചു വർഷം 110 പേർക്കായിരുന്നു നിയമനം എന്നോർക്കണം. 2015ൽ ദേശീയ ഗെയിസിൽ മെഡൽ നേടിയ 83 കായികതാരങ്ങൾക്കു പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നൽകുമെന്ന് അന്നത്തെ സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ആ കായികതാരങ്ങൾക്കു സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത് 2016ലെ സർക്കാരാണ്. അതോടൊപ്പം സന്തോഷ് ട്രോഫി വിജയികളായ കേരള ടീമിൽ ജോലി ഇല്ലാതിരുന്ന 11 കളിക്കാർക്കും നിയമനം നൽകി. അവശ കായികതാരങ്ങളുടെ പെൻഷൻ 1300 രൂപയായി വർധിപ്പിച്ചു. പെൻഷൻ അർഹത ലഭിക്കുന്ന വരുമാന പരിധി 20,000ൽ നിന്ന് ഒരു ലക്ഷമായി ഉയർത്തി. കായികതാരങ്ങളെ എത്രമാത്രം കരുതലോടെയാണു സർക്കാർ സമീപിക്കുന്നതെന്നതിന്റെ ദൃഷ്ടാന്തങ്ങളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications