Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎമ്മില്‍ ചേരുന്നത് മോഡിയുടെ ഭാണ്ഡം പേറിയവര്‍'

തിരുവനന്തപുരം: സിപിഎമ്മിനെതിരെ തുറന്നടിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കണ്ണൂരില്‍ നമോവിചാര്‍ മഞ്ച് സിപിഎമ്മില്‍ ചേരുന്നതിനോടുള്ള എതിര്‍പ്പ് വിഎസ് ആവര്‍ത്തിച്ചു. ബിജെപി നേതാവ് നരേന്ദ്ര മോഡിയുടെ ആളുകളാണിവരെന്നും ഇവര്‍ ഒരുകാലത്ത് മോഡിയുടെ ഭണ്ഡം പേരിയവരാണെന്നും വിഎസ് സിപിഎമ്മിനെ ഓര്‍മിപ്പിച്ചു. അവസരവാദികളായ ഇവരോട് കൂട്ടുകൂടണോ എന്ന് ജനങ്ങള്‍ ചിന്തികണമെന്നും വിഎസ് പറഞ്ഞു.

നമോവിചാര്‍ സിപിഎമ്മില്‍ ലയിക്കുന്നതിനെതിരെ വിഎസ് നേരത്തെ പിബിയില്‍ പരാതി നല്‍കിയിരുന്നു. കണ്ണൂരില്‍ ബിജെപി വിമത വിഭാഗം രൂപം നല്‍കിയ നമോവിചാര്‍ മഞ്ച് പിരിച്ച് വിട്ട് സിപിഎമ്മില്‍ ലയിക്കുകയാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഒകെ വാസുവുള്‍പ്പടെ രണ്ടായിരത്തോളം പേരാണ് സിപിഎമ്മിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചത്.

V S Achuthanandan

ജില്ല കമ്മിറ്റി കൂടിയ ശേഷം പാര്‍ട്ടിയുടെ നിലപാട് അറിയിക്കാമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം. ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് വിഎസ് പറഞ്ഞത്. കഴിഞ്ഞ ലോക് സഭാതിരഞ്ഞെടുപ്പില്‍ പിഡിപിയുമായുള്ള വേദി പങ്കിടാന്‍ സിപിഎമ്മിന്റെ പതിനെട്ട് സീറ്റ് നാലായി വെട്ടിക്കുറച്ചതും വിഎസ് ഓര്‍മിപ്പിച്ചു.

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖര്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ ഭാര്യ കെകെ രമയ്ക്ക് വിഎസ് പിന്തുണ പ്രഖ്യാപിച്ചു. ടിപി വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ പാവം ഭാര്യ നിരാഹാരത്തിനൊരുങ്ങുന്നത്. രമയുടെ ആവശ്യം ആരും മാനിക്കും- വിഎസ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+