കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തക്കാളിക്ക് തമിഴ്നാട്ടിലെ മൊത്ത വിപണിയിൽ 5 രൂപ; കേരളത്തിലെത്തിയാൽ കൊള്ള, വാങ്ങുന്നത് കിലോക്ക് 35 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ വ്യാപാരികളുടെ കൊള്ള. കേരളത്തിലെ പച്ചക്കറിയിൽ അവശ്യ സാധനമായ തക്കാളിക്ക് ചുമത്തുന്നത് അന്യായമായ വിലയെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലെ മൊത്തവിപണിയിൽ 5 രൂപ വിലയുള്ള തക്കാളിക്ക് അതിർത്തി കടന്ന കേരളത്തിലെത്തുമ്പോൾ കിലോയ്ക്ക് 35 രൂപയാകും.

<strong>സർക്കാർ വകുപ്പിൽ ഒരേസമയം 3 ജോലി; അതും 30 വർഷം... " title="സർക്കാർ വകുപ്പിൽ ഒരേസമയം 3 ജോലി; അതും 30 വർഷം... "കുമ്പിടിയെ" പോലീസ് പൊക്കിയത് ഇങ്ങനെ..." />സർക്കാർ വകുപ്പിൽ ഒരേസമയം 3 ജോലി; അതും 30 വർഷം... "കുമ്പിടിയെ" പോലീസ് പൊക്കിയത് ഇങ്ങനെ...

റീടെയിൽ വ്യാപാര സ്ഥാപനങ്ങളിൽ പത്ത് രൂപയ്ക്കാണ് തമിഴ്നാട്ടിൽ തക്കാളി വിൽക്കുന്നത്. കൃഷിയിടങ്ങളിൽ വില ഇടിഞ്ഞിട്ടും അതിന്റെ നേട്ടം ലഭിക്കാത്ത വിധത്തിൽ കച്ചവടക്കാർ ചൂഷണം ചെയ്യുകയാണ് മലയാളികളെ. ഇപ്പോൾ തക്കാളികക് വില കുറച്ചാൽ ഓണക്കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്.

Tomato

തക്കാളിക്ക് ആവശ്യക്കാർ കൂടുതലും മലയാളികളാണ്. തമിഴ് നാട്ടിൽ കൃഷി ചെയ്യുന്ന തക്കാളിയിൽ ഏറിയ പങ്കും കേരളത്തിലേക്കാണ് എത്തുന്നത്. പൊള്ളാച്ചി, ഉദുമൽപ്പേട്ട, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ദിവസേന അമ്പതു മുതൽ എഴുപത് ലോഡ് വരെ തക്കാളികൾ എത്തുന്നുണ്ടെനനാണ് റിപ്പോർട്ടുകൾ. മഴ കനത്ത സമയത്ത് മുംബൈയിലും മറ്റും വൻ വില വർധനവായിരുന്നു കത്താളിക്കുണ്ടായിരുന്നത്. കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് ആ സമയത്ത് അമ്പത് രൂപവരെ ആയിരുന്നു.
English summary
Thirty five rupees for tomatoes in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X