ഹര്‍ത്താല്‍, ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ബിജെപി ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റി വെച്ചു. ഇന്ന നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ 14ലേക്കാണ് മാറ്റിയത്. പരീക്ഷ വിഭാഗം ജോയിന്റെ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം ബിജെപി ജില്ലാ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതിനെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഓഫീസില്‍ ആളില്ലാത്ത സമയത്തായിരുന്നു ആക്രമണം.

 xexam

ഹെല്‍മറ്റ് വെച്ച് ബൈക്കിലെത്തിയ രണ്ടു പേരാണ് ബിജെപി ഓഫീസിന് ആക്രമണം നടത്തിയത്. ദില്ലിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് ബിജെപി ഓഫീസിന് നേരെ ആക്രമണം.

ദില്ലിയില്‍ പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞിറങ്ങുമ്പോഴാണ് യെച്ചൂരിക്ക് നേരെ ആക്രമണം നടന്നത്. സംഘപരിവാര്‍ സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് പോലീസ് സംഘം പുറത്ത് കാവല്‍ നില്‍ക്കുമ്പോഴാണ് ആക്രമണം.

English summary
Thiruvananthapuram harthal exams postponed.
Please Wait while comments are loading...