കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിക്കടലിൽ ന്യൂനമർദ്ദം.. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യത

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത. കേരളം, ലക്ഷദ്വീപ്, കർണ്ണാടകം തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റോടുകൂടിയ ശക്തമായ മഴ പെയ്യും. അത് ചുഴലിയായും മാറും. 31 വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നിറിയിപ്പ്.

ഇന്നു മുതൽ 31 വരെ ശക്തമായ മഴയുണ്ടാവും. തെക്കുപടിഞ്ഞാറെൻ കാലവർഷം കേരളതീരത്തിലേക്ക് അടുക്കുകയാണ്. കന്യാകുമാരിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ്. ഇപ്പോൾ ദുർബലമായിരിക്കുന്ന ന്യൂനമർദ്ദം രണ്ട് ദിവസത്തിനുള്ളിൽ ശക്തമായി 48 മണിക്കൂറിനുള്ളിൽ കേരളത്തീരത്ത് എത്താൻ സാദ്ധ്യതയുണ്ട്.

rain-chennai

പടിഞ്ഞാറെൻ കാറ്റ് സമുദ്രനിരപ്പിൽ നിന്ന് നാലര കിലോമീറ്റർ വരെ ഉയരത്തിൽ ശക്തിപ്രാപിച്ചാൽ കേരളം, മാലദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കറുത്ത മേഘാവരണം ഉണ്ടാവും. 29 ന് കാലവർഷം കേരള തീരത്ത് എത്തുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. ജൂൺ ഒന്നിന് കാലവർഷം എത്തുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. കേരളത്തിലെ 8 ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 56 ശതമാനം വരെ അധിക മഴ ലഭിച്ചുവെന്നാണ് കണക്ക്.
English summary
Thiruvananthapuram Local News: Rain to start from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X