Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിനെ നേരിടാന്‍ ആരെയും കെട്ടിയിറക്കില്ല; ബിജെപി സ്ഥാനാര്‍ഥി സൂചനയുമായി കുമ്മനം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കവെ ശക്തമായ ത്രികോണ മല്‍സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. കോണ്‍ഗ്രസും സിപിഐയും മാത്രമല്ല, ബിജെപിയും ശക്തമായ സാന്നിധ്യമുറപ്പിക്കുന്ന മണ്ഡലം. പക്ഷേ, കഴിഞ്ഞ മൂന്ന് തവണയായി ശശി തരൂരിലൂടെ മണ്ഡലം യുഡിഎഫിന് പ്രതീക്ഷയുള്ള കോട്ടയാണ്.

യുഡിഎഫിന് വേണ്ടി ഇത്തവണയും ശശി തരൂര്‍ തന്നെ ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. സിപിഐക്ക് വേണ്ടി പന്ന്യന്‍ രവീന്ദ്രന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു എങ്കിലും താനില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ദിവസങ്ങള്‍ക്കകം സിപിഐയുടെ സ്ഥാനാര്‍ഥി സംബന്ധിച്ച് വ്യക്തത വരാനിരിക്കെയാണ്, ബിജെപി സ്ഥാനാര്‍ഥിയെ കുറിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരിക്കുന്നത്.

kummanam-rajasekharan

നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ പേര് മുതല്‍ ഒരുവേള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് വരെ സ്ഥാനാര്‍ഥി സാധ്യതയായി ഉയര്‍ന്നു കേട്ടിരുന്നു തിരുവനന്തപുരത്ത്. കൂടാതെ ജില്ലയിലെ ബിജെപി നേതാക്കള്‍, നടന്‍ കൃഷ്ണകുമാര്‍ എന്നിവരുടെ പേരും അന്തരീക്ഷത്തിലുണ്ട്. എന്നാല്‍ കുമ്മനം രാജശേഖരന്‍ പറയുന്നത് കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥി ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് ഉണ്ടാകില്ല എന്നാണ്.

രാജ്യസഭാ എംപിമാരായ ഏഴ് കേന്ദ്രമന്ത്രിമാരുടെ കാലാവധി അവസാനിക്കുകയാണ്. ഇവരെ വീണ്ടും രാജ്യസഭയിലേക്ക് ബിജെപി നാമനിര്‍ദേശം ചെയ്തിട്ടുമില്ല. ഇതില്‍ മലയാളികളായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുമുണ്ട്. അതുകൊണ്ടു തന്നെ ഈ രണ്ട് പേര്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ജനവിധി തേടുമെന്ന സൂചനയും വന്നിരിക്കെയാണ് കുമ്മനത്തിന്റെ പ്രതികരണം.

ബിജെപി കേരളത്തില്‍ വളരെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവയാണവ. എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തിലാണ് ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തവണ അഞ്ച് എംപിമാര്‍ കേരളത്തില്‍ നിന്നുണ്ടാകുമെന്ന് ബിജെപി സംഘടനാ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കര്‍ അവകാശപ്പെടുന്നു.

തിരുവനന്തപുരം മണ്ഡലത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് കുമ്മനം പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള, ജന സ്വീകാര്യനായ വ്യക്തിയെ ആണ് ബിജെപി സ്ഥാനാര്‍ഥിയാക്കുക. അല്‍ഭുതത്തിന് കാര്യമില്ല. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയുണ്ടാകില്ല. തീര്‍ത്തും ജനകീയരാകുമെന്നും കുമ്മനം രാജശേഖരന്‍ ന്യൂസ് 18യോട് പറഞ്ഞു.

ക്രൈസ്തവരുടെ പിന്തുണ ഇത്തവണ ബിജെപി പ്രതീക്ഷിക്കുന്നുണ്ടെന്നും കുമ്മനം പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ക്രൈസ്തവരെ അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ രാമവികാരമുണ്ട്. കേരളം രാമ കേരളമാണ്. ത്രേതായുഗത്തില്‍ രാമന്‍ കേരളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും രാമായണ മാസവും സ്ഥലപ്പേരുകളുമെല്ലാം കേരളത്തിലെ രാമ വികാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+