ലുലു മാൾ തിരുവനന്തപുരം കൊച്ചി ലുലുവിന്റെ ടേൺ ഓവർ തകർത്തത് മൂന്ന് വർഷം കൊണ്ട്; ഒരു വർഷം വന്നത് 6 കോടി പേർ
2020 ലാണ് തിരുവനന്തപുരത്തെ ആക്കുളത്ത് ബൈപാസ് റോഡിന് സമീപം ലുലു മാൾ ആരംഭിക്കുന്നത്. 22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് മാൾ നിർമ്മിച്ചത്. ഇത്രയും വലിയൊരു മാൾ തിരുവനന്തപുരത്ത് വന്നപ്പോൾ വലിയ സ്വീകാര്യത നേടുമോയെന്നൊക്കെയുള്ള സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ലുലു സ്വീകരിക്കപ്പെട്ടു. ആരംഭിച്ച് മൂന്ന് വർഷം കൊണ്ട് തന്നെ തിരുവനന്തപുരം മാൾ കൊച്ച മാളിന്റെ ടേൺ ഓവർ മറികടന്നുവെന്ന് പറയുകയാണ് ഇപ്പോൾ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ. ബാബു രാമചന്ദ്രന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു തുടങ്ങിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാൾ ആണ് തിരുവനന്തപുരത്തേത്. മൂന്ന് വർഷം കൊണ്ടാണ് കൊച്ചിയുടെ ടേൺ ഓവറിനെ തിരുവനന്തപുരം മറികടന്നത്. ആ ആളുകളൊക്കെ എവിടെ നിന്ന് വന്നു? അതുകൊണ്ടാണ് പറയുന്നത് തിരുവനന്തപുരത്തെ സിറ്റി എന്ന് വിളിക്കരുത്. ദിസ് ഈസ് സ്റ്റേറ്റ് കാപ്പിറ്റൽ റീജിയൺ ആണ്. എന്നുവെച്ചാൽ കൊല്ലം, പത്തനംതിട്ട, കന്യാകുമാരി അന്യസംസ്ഥാനത്താണെങ്കിലും തിരുവനന്തപുരം റീജിയണിലാണ്, പിന്നെ തിരുനെൽവേലി ഈ അഞ്ച് സ്ഥലങ്ങളിൽ നിന്നുമാണ് ആളുകൾ തിരുവനന്തപുരം ലുലുവിലേക്ക് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ലുലു മാളിൽ വന്ന ആളുകളുടെ കണക്ക് 6 കോടിയാണ്, 50 ലക്ഷം പേരാണ് ഒരു മാസം ലുലു മാളിൽ വരുന്നത്. ആളുകൾ അത്ഭുതപ്പെടുകയാണ് ഇതെങ്ങനെ സംഭവിച്ചെന്ന്', അദ്ദേഹം പറഞ്ഞു.

'ഗോകുലം ഗോപാൽ ചേട്ടനുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന് തിരുവനന്തപുരത്ത് ഒരു ഐടി പാർക്ക് തുടങ്ങണമെന്ന് ഉണ്ട്, അദ്ദേഹം ലോജിസ്റ്റിക് പാർക്ക് ചെയ്യാൻ തയ്യാറാണ്, ശ്രീ യൂസഫലി കൊച്ചിയിലൊരു ഐടി പാർക്ക് ചെയ്തു, വിജയച്ചു, ഇനി തിരുവനന്തപുരത്തും ചെയ്യാൻ താത്പര്യപ്പെടുന്നുണ്ട്.
തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ലുലുമാൾ വളരെ മികച്ച രീതിയിലാണ് ചെയ്തത്. അദ്ദേഹം തിരുവനന്തപുരത്ത് വരുമ്പോൾ കവടിയാർ വന്ന് കവടിയാർ കൊട്ടാരത്തിന് അവിടെ ആ സ്ഥലത്ത് രണ്ട് ഏക്കർ പുള്ളി അദ്ദേഹം വാങ്ങിച്ചിട്ട് അവിടെയാണ് ഹെലിപാഡ്, അവിടുന്ന് ഇറങ്ങുന്നു അഞ്ചു മിനിറ്റ് കഴിയുമ്പോൾ കുറങ്ങണത്തുള്ള വീട്ടിൽ കേറുന്നു, ഇതുപോലെ വേറെ എവിടെ ഉണ്ട്. അഥവാ അദ്ദേഹത്തിന് നാളെ ലുലു മോളിൽ പോണം ഈ ട്രാഫിക്ക് ബ്ലോക്ക് ഇല്ലെങ്കിൽ കവടിയാറിൽ നിന്ന് കയറി നേരെ ലുലു കോമ്പൗണ്ടിൽ ഇറങ്ങിയാൽ പോരെ. അവിടെ ഹെലിപാഡ് ഉണ്ടല്ലോ. ഈ സൗകര്യങ്ങൾ തിരുവനന്തപുരത്ത് മാത്രമാണ് ഉള്ളത്. ഈ ഒരു എക്കോസിസ്റ്റം വേറെ എവിടെ കിട്ടും. രാജഭരണം കാലത്ത് മുതൽ തുടങ്ങിയാണ് ഗ്രീനിങ് ഓഫ് ദ സിറ്റി. ട്രഡീഷ്ണൽ സിറ്റിയായും മോഡേൺ സിറ്റിയായും ഇന്റ്ഗ്രേറ്റ് ചെയ്യുന്ന സംവിധാനമാണ് നമ്മുക്ക് ഇവിടെ ഉള്ളത്', അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം സർക്കാർ തന്നെയാണെന്നും സർക്കാരിന്റെ പിന്തുണയോ ക്ലിയറൻസോ ഇല്ലാതെ ഒരു പദ്ധതിക്കും മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തലസ്ഥാന നഗരമെന്ന നിലയിൽ തന്നെ പ്രധാന്യം കൊടുത്ത് തിരുവനന്തപുരത്തെ പരിഗണിക്കണം. കാപിറ്റൽ ഡെവലെപ്പ്മെന്റ് എന്ന പേരിൽ തിരുവവന്തപുരത്തിന് വേണ്ടി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച് മന്ത്രിയെ നിയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications