തിരുവനന്തപുരത്ത് മെട്രോ ഓടാൻ ഇനി എത്ര വർഷം? കൊച്ചിയിൽ ഇല്ലാത്തത് കൂട്ടിച്ചേർക്കും, നീക്കം അതിവേഗം
കൊച്ചിക്ക് പിന്നാലെ തലസ്ഥാനമായ തിരുവനന്തപുരം കൂടി സ്മാര്‍ട്ട് ആകാന്‍ പോവുകയാണ്. കൊച്ചി മെട്രോ മാതൃകയില്‍ തിരുവനന്തപുരത്തും ഇനി മെട്രോ ഓടും. മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകാരം നല്‍കിയത്. ഇതോടെ ഡിപിആര്‍ തയ്യാറാക്കാനുളള നടപടികളിലേക്ക് കെഎംആര്‍എല്‍ കടക്കുകയാണ്.
ഒന്നര മാസത്തിനുളളില്‍ ഡിപിആര്‍ നല്‍കുമെന്നും 2029തോടെ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറയുന്നു. നേരത്തെ തയ്യാറാക്കിയ ഡിപിആറില്‍ ചെറിയ മാറ്റങ്ങള്‍ വേണ്ടതുണ്ട്. അക്കാര്യം ഡിഎംആര്‍സിയെ അറിയിച്ചിട്ടുണ്ട്. അതിന് ശേഷം സംസ്ഥാന മന്ത്രിസഭയുടേയും കേന്ദ്ര മന്ത്രിസഭയുടേയും അംഗീകാരം ലഭിക്കണം. അതിന് ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുളളൂ.
8000 കോടിയാണ് തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്ക് നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്നത്. എല്ലാം ശരിയായി വരികയാണെങ്കില്‍ ആറ് മാസത്തിനകം തന്നെ കേന്ദ്രത്തിന്റെ അംഗീകാരം വാങ്ങിയെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ആധുനിക നിര്‍മ്മാണ സംവിധാനങ്ങളുടെ സഹായത്തോടെ 30 മാസം കൊണ്ട് മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൊച്ചിയിലേതിനേക്കാള്‍ മികച്ച ഭൂമിയാണ് തിരുവനന്തപുരത്തേത് എന്നും ബെഹ്റ പറഞ്ഞു.

കൊച്ചിയില്‍ വിട്ട് പോയ ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താവും തിരുവനന്തപുരം മെട്രോ നിര്‍മ്മിക്കുക. പാര്‍ക്കിംഗ് സ്റ്റേഷനുകള്‍ അടക്കം നിരവധി കാര്യങ്ങള്‍ തുടക്കം മുതല്‍ ആസൂത്രണം നടത്തും. അതിന് ഭൂമി ഏറ്റെടുക്കല്‍ അടക്കമുളള കാര്യങ്ങള്‍ വേണ്ടി വരും. തിരുവനന്തപുരത്തേത് ലൈറ്റ് മെട്രോ അല്ല, കണ്വെന്ഷണല് മെട്രോ തന്നെ ആണെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കൊച്ചി മോഡലിൽ തന്നെയായിരിക്കും തിരുവനന്തപുരം മെട്രോയും നിർമ്മിക്കുക. നിർമ്മാണച്ചിലവിന്റെ 20 ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം കേന്ദ്ര സർക്കാരും ബാക്കി 60 ശതമാനം ലോൺ ഇങ്ങനെയാണ് പദ്ധതിച്ചിലവ് കണക്കാക്കുക. ചിലപ്പോൾ കേന്ദ്ര വിഹിതത്തിൽ മാറ്റം വരാം. കിലോമീറ്ററിന് 250 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 31 കിലോമീറ്റർ വരുന്ന മെട്രോയ്ക്ക് 8000 കോടി ചെലവ് വരാം എന്നും ബെഹ്റ പറഞ്ഞു.
ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്മെന്റാണ് നിലവിൽ അംഗീകരിച്ചത്. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications