Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് പങ്കാളിയെ നടുറോഡില്‍ വെട്ടിക്കൊന്നു: യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പങ്കാളിയെ നടുറോഡില്‍ വെട്ടിക്കൊന്നു. പേരൂർക്കടയിലാണ് ദാരുണമായ സംഭവം. നന്ദിയോട് സ്വദേശി സിന്ധുവാണ് മരിച്ചത്. പേരൂര്‍ക്കട വഴയിലയില്‍ റോഡരികിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് നന്ദിയോട് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. സിന്ധുവിനെ പന്ത്രണ്ട് വര്‍ഷമായി പരിചയമുണ്ടെന്നും ഒരുമാസമായി രണ്ടുപേരും അകല്‍ച്ചയിലായിരുന്നെന്നും രാജേഷ് പൊലീസിനോടു പറഞ്ഞു.

രാജേഷില്‍ നിന്നും സിന്ധു അകലന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് വ്യക്തമാക്കിയത്. സിന്ധുവിന്റെ കഴുത്തിനാണ് രാജേഷ് വെട്ടിയത്. മൂന്നുതവണ വെട്ടേറ്റ് ഗുരുതര പരിക്കോടെയാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാജേഷിനെ നിലവില്‍ പേരൂർക്കട പൊലീസ് സ്റ്റേഷന് അകത്ത് ചോദ്യം ചെയ്യുകയാണ്.

crime

പത്തനംതിട്ട സ്വദേശിയായ രാജേഷ് തിരുവനന്തപുരത്ത് എത്തി ഇവർക്കൊപ്പം താമസിക്കുകയായിരുന്നു. ഇയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ട്. സിന്ധു തന്റെ പണം തട്ടാന്‍ ശ്രമിച്ചെന്നും കുറച്ചുകാലമായി ഇരുവരും മാറി താമസിക്കുകയുമായിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം. നാട്ടുകാർ ഉടന്‍ തന്നെ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളുടെ വാഹനവും പൊലീസ് പിടികൂടിയിട്ടുണ്ട്. എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ പ്രതിയെ ചോദ്യം ചെയ്യുന്നത്. സിന്ധുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+