കെ കരുണാകരൻ സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കും; യൂണിവേഴ്സിറ്റി കോളേജ് മാറ്റുംമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റുമെന്ന് കെ മുരളീധരൻ എംപി. യുഡിഎഫ് ഭരണത്തിലെത്തിയാലുടൻ ആരോക്കെ എതിർത്താലും ഇത് നടപ്പിലാക്കും. അന്ന് സമരം ചെയ്യാൻ ഇപ്പോൾ ഭരിക്കുന്നവർ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 1992ൽ കെ കരുണാകരൻ സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം എസ്എഫ്ഐയുടെ തേർവാഴ്ചയുണ്ടാകും. അതുകൊണ്ട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും ശരി കോളേജ് അവിടെ നിന്ന് മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ ഒമ്പത് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്തു.

കേസിൽ പ്രതികളായിരുന്നത് 19 പേരായിരുന്നു. ആറ് പേരെ മാത്രയിരുന്നു കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നത്. ഇതോടെ സസ്പെൻഷനിലായവരുടെ എണ്ണം പതിന‍്ച് ആയി. കുട്ടികളുടെ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി കൈമാറാത്തതിനാൽ ബിരുദ വിദ്യാര്‍ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട 30 പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications