അവസ്ഥയ്ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലെന്ന് കോടീശ്വരന്‍ അനൂപ്: സഹായ അഭ്യർത്ഥന കത്തിലൂടേയും
2021 സാമ്പത്തിക വർഷത്തിലെ മൊത്തം വിറ്റുവരവ് 7,145.22 കോടി രൂപയായിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ കേരള സർക്കാർ ലോട്ടറി വകുപ്പ് നടത്തിയ ഓണം ബംപർ നറുക്കെടുപ്പില്‍ 25 കോടിയുടെ ഒന്നാം സമ്മാനം നേടിയ വ്യക്തിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ അനൂപ്. കോടീശ്വരനായി മാറിയെങ്കിലും വലിയ ബുദ്ധിമുട്ടുകളാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും നേരിടേണ്ടി വരുന്നതെന്ന് വ്യക്തമാക്കി ജേതാവ് രംഗത്ത് വന്നിരുന്നു.
ഒരു ഘട്ടത്തില്‍ തനിക്ക് ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്ന് വരെ ചിന്തിക്കുന്ന സാഹചര്യത്തിലേക്ക് അനൂപ് എത്തിയിരുന്നു. തനിക്ക് അറിയാവുന്നവരും അറിയാത്തവരുമായ നിരവധി ആളുകളാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് രംഗത്ത് വരുന്നതെന്നാണ് അനൂപ് വ്യക്തമാക്കുന്നത്.

ബംപർ സമ്മാനത്തിന്റെ മുഴുവന്‍ തുകയും
ബംപർ സമ്മാനത്തിന്റെ മുഴുവന്‍ തുകയും ലഭിച്ച അനൂപ് ഇന്ന് സംസ്ഥാന സർക്കാരിന്റെ ലോട്ടറി ബിസിനസിന്റെ ഭാഗവും, കേരളത്തിലെ ഏക കോടീശ്വരനായ ലോട്ടറി ഏജന്റുമാണ്. പുതുതായി ആരംഭിച്ച ലോട്ടറി റീട്ടെയിൽ സ്റ്റോറായ 'എം എ ലക്കി സെന്ററിൽ' അനൂപ് മാത്രമല്ല ബന്ധത്തില്‍പ്പെട്ട മറ്റൊരാളും ജീവനക്കാരാനായിട്ടുണ്ട്. വലിയ തിരക്കാണ് ഭാഗ്യവാന്റെ കടയിലും ഉണ്ടാവുന്നത്.

സഹായം ആവശ്യപ്പെട്ട് ആളുകള്‍ തന്റെ വീട്ടിൽ തിങ്ങിക്കൂടുന്നത് ഒഴിവാക്കാന്‍ അനൂപിന് സ്വന്തം വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോൾ കാര്യങ്ങൾ അല്‍പം ശാന്തമായതിനാൽ പൊതുസമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ സാധിക്കുന്നുണ്ട്. എന്നാലും തിരിച്ചറിയുന്നവരില്‍ പലരും സഹായം ചോദിക്കുന്ന. അവസ്ഥയക്ക് "വലിയ മാറ്റമൊന്നുമില്ല," എന്നാണ് അലമാരയിൽ നിന്ന് കത്തുകളുടെയും പോസ്റ്റ് കാർഡുകളുടെയും ഒരു കെട്ട് പുറത്തെടുത്തുകൊണ്ട് അനൂപ് അഭിപ്രായപ്പെടുന്നത്.

നേരിട്ട് വരാന്‍ സാധിക്കാത്തവരാണ് കത്തിലൂടെ
"എനിക്ക് ഇപ്പോഴും എണ്ണമറ്റ കത്തുകൾ ലഭിക്കുന്നു, എല്ലാം സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ളത്. പലരും ഇപ്പോഴും സഹായം അഭ്യർത്ഥിച്ച് എന്റെ കടയിലേക്ക് എത്തുന്നുണ്ട്. നേരിട്ട് വരാന്‍ സാധിക്കാത്തവരാണ് കത്തിലൂടെ സഹായം അഭ്യർത്ഥിക്കുന്നതെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അനൂപ് പറയുന്നു.

ഏറെ ജനപ്രീതിയും വിശ്വാസവുമുള്ള ലോട്ടറിയാണ് കേരളത്തിന്റേത്. കേരള ലോട്ടറി വകുപ്പിൽ രജിസ്റ്റർ ചെയ്ത ഒരു ലക്ഷത്തിലധികം ഏജന്റുമാരുണ്ട്. അവർക്ക് കീഴിൽ രജിസ്റ്റർ ചെയ്യാത്ത നിരവധി സബ് ഏജന്റുമാരും കച്ചവടക്കാരും ഉണ്ട്, ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമാക്കി മാറ്റുന്നു. 21 സാമ്പത്തിക വർഷത്തിലെ മൊത്തം വിറ്റുവരവ് 7,145.22 കോടി രൂപയായിരുന്നു.

ആകെ വിറ്റുവരവില്‍ 4,079.28 കോടി രൂപ
ആകെ വിറ്റുവരവില്‍ 4,079.28 കോടി രൂപ സമ്മാനങ്ങൾക്കായി ചെലവഴിച്ചു. ഏജന്റുമാർക്കുള്ള കിഴിവ് ഇനത്തിൽ 1,798.32 കോടി രൂപയും ഏജന്റുമാരുടെ സമ്മാനമായി 524.3 കോടി രൂപയുമാണ് കൈമാറിയത്. സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളിൽ പൊതുജന പങ്കാളിത്തം തേടുക എന്നതാണ് സർക്കാരിന്റെ നയം. ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും സർക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്നാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ പബ്ലിസിറ്റി ഓഫീസർ ബി ടി അനിൽ കുമാർ വ്യക്തമാക്കുന്നത്.

മലയാളികൾ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലെ താമസക്കാരും കേരളത്തിലുള്ള ഗണ്യമായ കുടിയേറ്റ തൊഴിലാളികളും സ്ഥിരമായി വാങ്ങുന്നവരാണ്. നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിനോടകം തന്നെ ഒന്നാം സമ്മാനമുള്‍പ്പടെ നേടിയിരിക്കുന്നത്. ജേതാക്കള്‍ക്കായി പ്രത്യേക ക്ലാസുകളും ലോട്ടറി വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications