Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് വടകരയിൽ തിരിച്ചടി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കൽ'; രൂക്ഷവിമർശനവുമായി ഇപി ജയരാജൻ

വടകരയില്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന് യുഡിഎഫ് തീരുമാനം പരിഹാസ്യമെന്ന് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. തിരിച്ചടി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കലാണിതെന്നും മണ്ഡലത്തിലുടനീളം യുഡിഎഫ് നടത്തിയ കടുത്ത വർഗീയ പ്രചാരണങ്ങൾക്കെതിരെ ഉയർന്ന ജനവികാരത്തിൽ നിന്നും ഒളിച്ചോടാൻ കൂടിയാണ് ഈ ശ്രമമെന്നും ഇപി കുറ്റപ്പെടുത്തി. കേവലം നാല് വോട്ടിന് ജനമനസ്സുകളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയും എല്ലാം കഴിഞ്ഞ ശേഷം ഒളിച്ചോട്ടം നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഇപി വിമർശിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

' വടകരയിൽ വർഗീയതയ്ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് നിർവാഹക സമിതി തീരുമാനം പരിഹാസ്യമാണ്. തെരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന തിരിച്ചടി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കൽ മാത്രമല്ലിത്. മണ്ഡലത്തിലുടനീളം യു ഡി എഫ് നടത്തിയ കടുത്ത വർഗീയ പ്രചാരണങ്ങൾക്കെതിരെ ഉയർന്ന ജനവികാരത്തിൽ നിന്നും ഒളിച്ചോടാൻ കൂടിയാണ്.
മണ്ഡലത്തിൽ എൽ ഡി എഫ് വൻ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് യു ഡി എ‌ഫ് പച്ചയായ വർഗീയ കാർഡിറക്കിയത്.

epjayarajan-

ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ പിൻബലത്തോടെ നടത്തിയ ഈ പ്രചാരണം കോൺഗ്രസിനകത്തുള്ള വലിയ വിഭാഗം മതനിരപേക്ഷ-ജനാധിപത്യവാദികളിൽ ഉൾപ്പെടെ കടുത്ത ആശങ്കയുണ്ടാക്കി. ഒരു വിഭാഗം ലീഗ് അണികളിൽ പോലും അമർഷമുണ്ടായി. മറ്റ് 19 മണ്ഡലങ്ങളിലും പോകാതെ യൂത്ത് കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും മണ്ഡലത്തിൽ ഓളമുണ്ടാക്കാൻ നോക്കി. ഇതെല്ലാം പുറമെ കെട്ടുകാഴ്ചകളായതല്ലാതെ വോട്ടർമാരെ സ്വാധീനിച്ചില്ല. മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളൊന്നാകെ എൽ ഡി എഫിന് പിന്നിൽ അണി നിരന്നു. ഈ തിരിച്ചറിവിൽ നിന്നാണ്, കാലിനടിയിലെ അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകാതിരിക്കാൻ ഇത്തരം നാണം കെട്ട പ്രചാരണങ്ങൾക്കിറങ്ങുന്നത്.

കേവലം നാല് വോട്ടിന് ജനമനസ്സുകളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയും എല്ലാം കഴിഞ്ഞ ശേഷം ഒളിച്ചോട്ടം നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണ്. കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ തങ്ങൾക്ക് പറ്റിയ ഈ രാഷ്ട്രീയ അപചയം തിരുത്തി ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. വടകര ഉൾപ്പെടെ 20 ലോക്സഭാ മണ്ഡലങ്ങളിലും എൽ ഡി എഫ് വൻ മുന്നേറ്റമാണുണ്ടാക്കിയത്. എല്ലാ സീറ്റിലും ജയിക്കുമെന്ന കോൺഗ്രസ് അവകാശവാദം പൊള്ളയാണ്. ശാസ്ത്രീയമായ ഒരു പരിശോധനയുമില്ലാതെ നടത്തുന്ന ഇത്തരം വിലയിരുത്തലുകൾക്ക് ജനങ്ങൾ ഒരു വിലയും കൽപ്പിക്കില്ല', ഇപി ജയരാജൻ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+