'ഇത് സര്‍ക്കാരിനെയോ സിപിഎമ്മിനെയോ വിമര്‍ശിക്കാന്‍ പറയുന്നതല്ല'; വീണ്ടും രാഹുലിന്റെ വിമര്‍ശനം
ആലപ്പുഴ: കേരളത്തിലെ റോഡുകൾക്കെതിരെ വിമർളനവുമായി രാഹുൽ ഗാന്ധി. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ലെന്ന് രാഹുൽ പറഞ്ഞു. ഇത് സർക്കാരിനെയോ സിപിഐഎമ്മിനെയോ വിമർശിക്കാൻ പറയുന്നത് അല്ല. സാധാരണക്കാരനാണ് ദുരിതം അനുഭവിക്കുന്നത്. റോഡ് അപകടം വർധിക്കുന്നു. അപകടത്തിൽപ്പെടുന്നവർക്ക് കൃത്യമായ ചികിത്സ നൽകാൻ സംവിധാനം ഒരുക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അപകടങ്ങൾ ഉണ്ടാകുമ്പോൾ മതിയായ ചികിത്സ കിട്ടുന്നില്ല. ഇത്രയധികം ആംബുലൻസ്കൾ കടന്നു പോകുന്ന സ്ഥലം കണ്ടിട്ടില്ല. ഓരോ ആംബുലൻസിലും ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അപ്ഗ്രേഡ് ചെയ്യണം. മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും ഭാരത് ജോഡോ യാത്ര ലക്ഷ്യം വെക്കുന്നത് മൂന്ന് കാര്യങ്ങളാണ്.. രാജ്യം പരസ്പര സ്നേഹത്തോടെ ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലെ ചെറുപ്പകാർക്ക് തൊഴിൽ ലഭിക്കാതെ രാജ്യത്തിനു മുന്നോട്ട് പോകാൻ സാധിക്കില്ല. തൊഴിൽ നൽകാതെ ഇരിക്കുന്നത് ആക്ഷേപകരമാണ്. നമ്മുടെ രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നു. അത് അംഗീകരിക്കാൻ സാധിക്കില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇപ്പോൾ ആലപ്പുഴയിലാണ്. ഹരിപ്പാട് നിന്ന് യാത്ര പുനരാരംഭിച്ചു. രാവിലെ 6:30 ന് ശേഷം ആരംഭിച്ച യാത്രയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. ജില്ലാ അതിർത്തിയായ ഓച്ചിറയിൽ വൻ സ്വീകരണമാണ് രാഹുലിന് ലഭിച്ചത്.
കോൺഗ്രസ് ആരംഭിക്കുന്ന ദേശീയ യാത്ര കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. 3570 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര. സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വലിയ യാത്ര കോൺഗ്രസ് നടത്തിയിട്ടില്ല. മാത്രമല്ല, ജനങ്ങളുമായി സംവദിക്കാനുള്ള ഏറ്റവും നല്ല അവസരമായിട്ടാണ് കോൺഗ്രസ് യാത്രയെ വിലയിരുത്തുന്നത്.
രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം പ്രതികരിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ സ്വാധീനം കണക്കിലെടുത്ത് ആകണം സംസ്ഥാനത്ത് യാത്രാദിനങ്ങൾ കൂടുതലുള്ളത് എന്നാണു സിപിഎം വിലയിരുത്തിയത്.നേരത്തെ സിപിഎം ഭാരത് ജോഡോ യാത്രയെ പരിഹസിച്ചിരുന്നു. കേരളത്തിലൂടെ ഏറ്റവും കൂടുതൽ ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്ര, ബി ജെപി. ഭരിക്കുന്ന യുപിയിൽ വെറും രണ്ടു ദിവസം മാത്രമാണ് കടന്നു പോകുന്നതെന്നും ഗുജറാത്തിലൂടെ പോകുന്നില്ലെന്നും പറഞ്ഞായിരുന്നു പരിഹാസം.
വ്യാഴാഴ്ച ചേർന്ന സിപിഎം. പിബി യോഗം, ഭാരത് ജോഡോയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ല എന്ന ധാരണയിലെത്തിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങളിൽ ആണ് ഇത്തരം യാത്രകൾ നടത്തുന്നത്. അതിനാലാകാം കോൺഗ്രസും കേരളത്തിൽ യാത്രയ്ക്കായി കൂടുതൽ ദിവസം ചെലവഴിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.












Click it and Unblock the Notifications