എന്ത് വിചിത്രമാണിത്, നോട്ടീസ് എന്തടിസ്ഥാനത്തിലുള്ളതാണ്; ബ്രിട്ടാസിനെ പിന്തുണച്ച് ശശി തരൂര്‍
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര അമിത് ഷായെ വിമര്‍ശിച്ചുള്ള ലേഖനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ച് ശശി തരൂര്‍. ഈ നടപടി തീര്‍ത്തും വിചിത്രമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കറാണ് നേരത്തെ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
അമിത് ഷാ നേരത്തെ കേരളത്തെ അപമാനിച്ചതിനെ തുടര്‍ന്ന് മറുപടിയെന്നോണമാണ് ബ്രിട്ടാസ് ലേഖനമെഴുതിയത്. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. രാജ്യദ്രോഹപരമായ ഉള്ളടക്കമുള്ളതാണ് ഈ ലേഖനം എന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചിരുന്നത്.

പരാതിയെ തുടര്‍ന്ന് ജോണ്‍ ബ്രിട്ടാസിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു രാജ്യസഭാ അധ്യക്ഷന്‍. എന്നാല്‍ നിയമവൃത്തങ്ങള്‍ അടക്കം ഈ നടപടി തെറ്റാണെന്ന് പറഞ്ഞിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളും ബ്രിട്ടാസിന് പിന്തുണയുമായി എത്തിയിരുന്നു. പാര്‍ലമെന്റിന്റെ പുറത്ത് നടന്ന കാര്യങ്ങള്‍ എങ്ങനെയാണ് സഭാ അധ്യക്ഷന് ചോദ്യം ചെയ്യാന്‍ സാധിക്കുക എന്നാണ് വിമര്‍ശനം.
കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ
ഇത് തെറ്റായ കീഴ് വഴക്കമാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. ആര്‍ജെഡി, എഎപി, ഡിഎംകെ, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ രാജ്യസഭാ എംപിമാരാണ് ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
ഇതിനിടെയാണ് തരൂരും വിമര്‍ശനമുന്നയിച്ചത്. താനും ഇതുപോലെ ലേഖനം എഴുതാറുണ്ട്. എന്റെ നിരവധി വിമര്‍ശനാത്മക ലേഖനങ്ങളുടെ പേരില്‍ ഇതുപോലെ നടപടിയുണ്ടായാല്‍ ഞാന്‍ അസ്വസ്ഥനാവും. പാര്‍ലമെന്റിന് പുറത്ത് ഒരംഗം സ്വന്തം നിലയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ ജഗദീപ് ധന്‍കര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്.
കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിക്കാതിരിക്കാനുള്ള എല്ലാ അവകാശവും ജോണ്‍ ബ്രിട്ടാസിനുണ്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. അതേസമയം ധന്‍കറിന്റെ ഓഫീസ് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കേരളത്തെ അപമാനിച്ചുള്ള പരാമര്‍ശത്തില്‍ അമിത് ഷായ്‌ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം ആര്‍ജെഡി പ്രതികരിച്ചിരുന്നു. രാജ്യദ്രോഹപരമായ കാര്യങ്ങള്‍ യാതൊന്നും ബ്രിട്ടാസിന്റെ ലേഖനത്തില്‍ ഇല്ലെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപി നേതാവ് പി സുധീറാണ് പരാതി നല്‍കിയത്.
ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നായിരുന്നു കത്തിലെ ആവശ്യം. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും, അതിനാല്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ മാത്രമേ രക്ഷയുള്ളൂവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ബ്രിട്ടാസിന്റെ വിമര്‍ശനം.












Click it and Unblock the Notifications