അദ്വാനി ഇട്ട കല്ല് എവിടെ? അമിത് ഷാ ഇട്ട കല്ലില്‍ കേരളത്തില്‍ ബിജെപിയ്ക്ക് ആസ്ഥാനമുയരുമോ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ അങ്ങനെ ബിജെപിക്ക് ആസ്ഥാന മന്ദിരം ക്ടൊന്‍ പോവുകയാണ്. രാജ്യത്ത് മൃഗീയ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷമാണിത്. ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ ബിജെപിയ്ക്ക് ഒരു അംഗം ഉണ്ടായ സാഹചര്യം കൂടിയാണിത്.

'രാജീവേ... ഒരു കോപ്പിലെ ചാനലും കേന്ദ്രഭരണവും ഉണ്ടെന്ന് കരുതി ഉണ്ടാക്കാന്‍ വരല്ലേ'... ട്വിറ്റർ വിശേഷം

ബിജെപിയെ അക്രമിച്ചാൽ കൂടുതൽ താമരകൾ വിരിയും!അമിത് ഷാ തറക്കല്ലിട്ടത് കേരളത്തിലെ 'എൻഡിഎ സർക്കാരിന്'...

വമ്പന്‍ ആസ്ഥാനമാണ് ബിജെപിക്ക് കേരളത്തില്‍ ഉയരാന്‍ പോകുന്നത്. മുമ്പ് സിപിഎമ്മിന്റെ ഏകെജി സെന്ററിനെ ബിജെപിക്കാര്‍ പലവട്ടം വിമര്‍ശിച്ചിട്ടുണ്ടെങ്കിലും, അതുപോലൊക്കെ തന്നെ ആയിരിക്കും ബിജെപിയുടെ ആസ്ഥാനമന്ദിരവും എന്നാണ് സൂചനകള്‍.

പുറത്താക്കലും വിലക്കുമൊന്നും ലേഡി സൂപ്പര്‍ സ്റ്റാറിനോട് വേണ്ട, മഞ്ജു വാര്യരെ കൈവിടാതെ പ്രേക്ഷകര്‍ !!

എന്നാല്‍ ഇങ്ങനെ ഒരു ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ ബിജെപിക്ക് കഴിയുമോ? പഴയ കഥകള്‍ എടുത്ത് പരിശോധിച്ചാല്‍ ചിലര്‍ക്കെങ്കിലും സംശയം തോന്നും. പണ്ടൊരിക്കല്‍ ഇങ്ങനെ ഒരു തറക്കല്ലിട്ടതായിരുന്നു... അത് ഇപ്പോള്‍ എവിടെയാണോ ആവോ?

ഏതാണ് ഇപ്പോള്‍ ആസ്ഥാനം

ഏതാണ് ഇപ്പോള്‍ ആസ്ഥാനം

തിരുവനന്തപുരത്ത് അരിസ്റ്റോ ജങ്ഷന് അടുത്തുള്ള മാരാര്‍ജി ഭവന്‍ ആയിരുന്നു ഇത്രയും കാലം ബിജെപിയുടെ ആസ്ഥാന മന്ദിരം. ഒരു പഴയ കെട്ടിടം. 56 സെന്റ് ഭൂമിയാണ് ഇവിടെയുള്ളത്.

പണ്ടൊരിക്കല്‍...

പണ്ടൊരിക്കല്‍...

പണ്ടൊരിക്കല്‍ കേരളത്തില്‍ ബിജെപിക്ക് ഒരു ആസ്ഥാന മന്ദിരം പണിയാന്‍ ഇരുന്നതാണ്. അന്ന് ലക്ഷങ്ങള്‍ പിരിച്ചെടുക്കുകയും ചെയ്തു. പക്ഷേ ആ ആസ്ഥാന മന്ദിരം ഇതുവരെ ഉയര്‍ന്നില്ല!!!

അദ്വാനി വന്നു... കല്ലിട്ട് പോയി

അദ്വാനി വന്നു... കല്ലിട്ട് പോയി

1994 ല്‍ ആയിരുന്നു അത്. അന്ന് എല്‍കെ അദ്വാനിയാണ് ബിജെപിയിലെ ശക്തരില്‍ ശക്തന്‍. ദേശീയ അധ്യക്ഷന്‍. അന്ന് അദ്വാനി കേരളത്തില്‍ എത്തി ആസ്ഥാന മന്ദിരത്തിന് തറക്കില്ലിട്ടു.

ട്യൂട്ടേഴ്‌സ് ലെയ്‌നില്‍

ട്യൂട്ടേഴ്‌സ് ലെയ്‌നില്‍

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് അടുത്തുള്ള ട്യൂട്ടേഴ്‌സ് ലൈനില്‍ ആയിരുന്നു അന്ന് ബിജെപി ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്. കെട്ടിടത്തിന് അദ്വാനി തറക്കല്ലിടുകയും ചെയ്തു. ആ ശിലാഫലകം ഇപ്പോള്‍ എവിടെയുണ്ടെന്ന് ബിജെപി നേതാക്കള്‍ക്കെങ്കിലും അറിയുമോ?

35 ലക്ഷം പിരിച്ചു... എവിടെപ്പോയി?

35 ലക്ഷം പിരിച്ചു... എവിടെപ്പോയി?

അന്ന് 35 ലക്ഷത്തോളം രൂപയാണ് പാര്‍ട്ടി ആസ്ഥാന നിര്‍മാണത്തിന് വേണ്ടി പിരിച്ചെടുത്തത്. ഒ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആയിരുന്നു ഈ പണമെല്ലാം സ്വരൂപിച്ചത്. പക്ഷേ കെട്ടിട നിര്‍മാണം മാത്രം നടന്നില്ല!

അന്വേഷിച്ചില്ലേ ഒന്നും...

അന്വേഷിച്ചില്ലേ ഒന്നും...

കെട്ടിടം നിര്‍മിക്കണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ലത്രെ അന്ന് അത് മുടങ്ങിപ്പോയത്. കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചില്ലായിരുന്നു. സംസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം ഒക്കെ നിര്‍മിക്കുമ്പോള്‍ അത് സംബന്ധിച്ച അനുമതിയെങ്കിലും നേരത്തേ വാങ്ങി വക്കേണ്ടതായിരുന്നില്ലേ എന്നൊന്നും ചോദിക്കരുത്.

മുകുന്ദനും രാമന്‍ പിള്ളയും

മുകുന്ദനും രാമന്‍ പിള്ളയും

ഇന്നത്തെ കുമ്മനം രാജശേഖരനോ വി മുരളീധരനോ ഒന്നും ബിജെപിയില്‍ ഒന്നും അല്ലാത്ത കാലമാണ്. പിപി മുകനന്ദനും രാമന്‍ പിള്ളയും ഒക്കെ ആയിരുന്നു സമുന്നത നേതാക്കള്‍. എന്നാല്‍ ഇപ്പോള്‍ ഇവരൊക്കെ എവിടെയാണെന്ന ചോദ്യവും ബാക്കി.

ഒടുവില്‍ അത് ചെയ്തു... എന്ത്

ഒടുവില്‍ അത് ചെയ്തു... എന്ത്

എന്തായാലും കേരളത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു ആസ്ഥാന മന്ദിരം ആവശ്യമാണ്. ആ സാഹചര്യത്തിലാണ് അരിസ്റ്റോ ജങ്ഷന് അടുത്തുള്ള 56 സെന്റ് സ്ഥലവും കെട്ടിടവും വാങ്ങുന്നത് എന്നാണ് കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്.

അപ്പോള്‍ പഴയ തറക്കല്ലോ!

അപ്പോള്‍ പഴയ തറക്കല്ലോ!

അദ്വാനി വന്ന് തറക്കല്ലിട്ട സ്ഥലം ഇപ്പോള്‍ ബിജെപിയുടെ കൈവശം ഇല്ലെന്ന് ആരും കരുതരുത്. അവിടെയാണ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അവിടെ എവിടെയെങ്കിലും തന്നെ ആ പഴയ ശിലാഫലകവും കാണും.

വമ്പന്‍ കെട്ടിടം

വമ്പന്‍ കെട്ടിടം

മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടം പണിയാന്‍ പോകുന്നത്. ആദ്യ ഘട്ടത്തില്‍ നാല് നിലയാണ് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. 46,000 ചതുരശ്ര അടിയുണ്ടാകും ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 കാര്യാലയം, വാസസ്ഥലം, സഭാഗൃഹം

കാര്യാലയം, വാസസ്ഥലം, സഭാഗൃഹം

പുതിയ കെട്ടിടം മാരാര്‍ജി സ്മാരക ട്രസ്റ്റിന്റെ കൂടി ആസ്ഥാനമായിരിക്കും എന്നാണ് ബിജെപി പറയുന്നച് ഇവിടെ ഓഫീസ് മാത്രമല്ല, വാസ സ്ഥലവും, സഭാഗൃഹവും കൂടി ഉണ്ടാകും എന്നാണ് പറയുന്നത്.

English summary
This is the second time ,laying founding stone for BJP headquarter in Kerala. First time LK Adani laid the founding stone in 1994.
Please Wait while comments are loading...