എത്ര ചെലവായാലും കെ റെയില്‍ നടപ്പാക്കും; പദ്ധതി നടന്നാല്‍ യുഡിഎഫ് ഓഫീസ്പൂട്ടും; നിലപാടിലുറച്ച് സിപിഎം
പത്തനംതിട്ട: ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും എന്ത് വിലകൊടുത്തും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇതിന്റെ ചെലവി 8400 കോടി കവിയുമെന്നും വിഎസ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പദ്ധതിയാണ് കെ റെയില്‍ പദ്ധതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. കെ റെയില്‍ പദ്ധതിയില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
തിരുവനന്തപുരത്ത് കൊലപാതകം; മകളെ കാണാൻ വീട്ടിൽ എത്തി; സുഹൃത്തിനെ അച്ഛൻ കുത്തി
ഇതിനും അദ്ദേഹം മറുപടി നല്കി. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. എസ്ഡിപിഐയും ജമാഅത്തും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. വിമോചന സമരത്തിന് സമാനമായ സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിതെന്നും ഈ കെണിയില്‍ യുഡിഎഫും വീണവെന്നും കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ യുഡിഎഫിന്റെ ഓഫീസ് പൂട്ടുമെന്നും കോടിയേരി പറഞ്ഞു. ദേശീയ തലത്തില്‍ സിപിഎം അതിവേഗ പാതക്ക് എതിരല്ലെന്നും കോടിയേരി പറഞ്ഞു. അതിരപ്പള്ളി പദ്ധതിക്ക് ഇപ്പോള്‍ പ്രസക്തി കുറഞ്ഞെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജലവൈദ്യുതിക്ക് ഇനി ചെലവേറുന്ന കാലമാണെന്നും മുന്നണിയില്‍ സമവായമില്ലാത്തതും പ്രശ്നമാണെന്നും കോടിയേരി പറഞ്ഞു.

ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ കെ റെയിലുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചത് പരിഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു അതിന് ശേഷമാണ് വീണ്ടും വിമര്‍ശനം ഉയര്‍ന്നത്. ഇടത് സംഘടനായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയര്‍ത്തുന്ന വിയോജിപ്പുകള്‍ പരിശോധിക്കുമെന്നും ആശങ്കകള്‍ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്നാല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് പരിഷത്ത്. ഇതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും മറുപടിയുമായി രംഗത്തെത്തിയത്. ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കെ റെയില്‍ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ഇന്ധനം പകര്‍ന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും എത്തുന്നതെന്നാണ് ശ്രദ്ധേയം കെ റെയില്‍ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്റെ വിമര്‍ശനം. പിന്നില്‍ 10,000 കോടിയിലേറെ റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളുമുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ സംഘടന ആരോപിച്ചിരുന്നു.
എംജി ശ്രീകുമാറിന്റെ നിയമനം സിപിഎം പുനപ്പരിശോധിച്ചേക്കും, ബിജെപി അനുഭാവം ചര്‍ച്ചയാവുന്നു

സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ റെയില്‍ സംസ്ഥാനത്തിനാവശ്യമായ പദ്ധതിയാണെന്നും എന്നാല്‍ പദ്ധതി എങ്ങനെ നടപ്പിലായി വരും എന്ന് വ്യക്തതിയില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. അതുകൊണ്ട് ആശങ്കകള്‍ പരിഹരിച്ച് മാത്രമെ സര്‍ക്കാര്‍ മുന്നോട്ട് പോകുവെന്നും പ്രകാശ് ബാബു കൂട്ടിചേര്‍ത്തു.അതേസമയം കെ റെയില്‍ പദ്ധതിക്കെതിരെ സിപിഐക്കകത്ത് നിന്നും നിലവില്‍ വിമര്‍ശനം ഉയരുന്നുണ്ട്. സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്ക് കാനം പൂര്‍ണ്ണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയിരിക്കുന്നത്. കൊവിഡിലും പ്രളയത്തിലും സംസ്ഥാനം തകര്‍ന്ന് നില്ക്കുമ്പോള് ധൃതിപിടിച്ച് പദ്ധതിക്ക് വേണ്ടി വാദിക്കരുതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. പ്രതിസന്ധിയുടെ കാലത്ത് മുന്‍ഗണന നല്‍കേണ്ടത് കെ റെയിലിനാണോയെന്നും പദ്ധതി ലാഭകരമാകില്ലെന്നും പ്രളയാനന്തര കേരളത്തിലെ പരിസ്ഥിതി ആശങ്കകള്‍ സിപിഐ അവഗണിക്കരുതെന്നും യോഗത്തില്‍ പദ്ധതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രാധാന്യം നല്കിയ പദ്ധതിയില്‍ നിന്നും പിന്മാറാന് ആകില്ലെന്നായിരുന്നു കാനത്തിന്റെ മറുപടിയും.

ആശങ്കകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും പ്രകടന പത്രികയില്‍ ഉയര്‍ത്തിക്കാട്ടിയ പദ്ധതിയാണ് കെ റെയിലെന്നും കാനം വിശദീകരമഴുമായി രംഗത്തെത്തി. സംസ്ഥാന കൗണ്‍സിലിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും കാനം കെ റെയിലിന്റെ വക്താവാകുകയായിരുന്നു. പദ്ധതിക്കെതിരെ നില്ക്കുന്ന യുഡിഎഫ് എംപിമാര്‍ സംസ്ഥാനത്തോട് കാട്ടുന്നത് കൊടും വഞ്ചനയാണെന്നും കാനം പറഞ്ഞു. ഐഐവൈഎഫ് സംസ്ഥാന സമ്മേളനത്തിലും കെ റെയിലിലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ആവര്‍ത്തിക്കപ്പെട്ടതോടെ സിപിഐക്കുള്ള ഭിന്നതയും മറനീങ്ങി പുറത്ത് വരികയാണ്. മെട്രോമാന് ഇ ശ്രീധരനും സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തി കെ റെയിലെനെതിരെ രംഗത്തെത്തുകയാണ് ചെയ്തത്. യുഡിഎഫ് എംപിമാരും കെറെയിലെനെതിരായ വിമര്‍ശനം ആവര്‍ത്തിച്ചു. കടക്കെണിയില്‍ മുങ്ങിയ കേരളത്തില്‍ പദ്ധതി നടപ്പാക്കാനാകില്ലെന്ന് ബെന്നി ബഹനാന് പറഞ്ഞിരുന്നത്.
പുതുവത്സരാഘോഷം അമിതമായാല്‍ പണി കിട്ടും; രാത്രി ആഘോഷ പാര്‍ട്ടികള്‍ വേണ്ട, ഹോട്ടലുകള്‍ക്ക് നോട്ടീസ്

കെ റെയില്‍ ലൈന്‍ പദ്ധതിക്കെതിരെ ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടിക്കകത്ത് നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ജില്ലാ ഏരിയാ സമ്മേളനങ്ങളിലാണ് കൂടുതല്‍ വിമര്‍ശനം ഉയരുന്നത്. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു അവസാനമായി വിമര്‍ശനം ഉയര്‍ന്നത്. നന്ദിഗ്രാം, ബംഗാള്‍ അനുഭവങ്ങള്‍ മറക്കരുത് എന്നായിരുന്നു വിമര്‍ശനങ്ങളില്‍ ഒന്ന്. പരിസ്ഥിതി വിഷയങ്ങളില്‍ മുതലാളിത്ത സമീപനമാണ് പാര്‍ട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ നിന്നും കെ റെയിലിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

സിപിഎം ദേശീയ നിലപാട് കേരളം ദുര്‍ബലപ്പെടുത്തി. പീപ്പിള്‍ ഡെമോക്രസിയില്‍ കിസാന്‍ സഭാ നേതാവ് അശോക് ധാവ്ളെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ സിപിഎം മഹാരാഷ്ട്രയില്‍ വലിയ പ്രതിഷേധങ്ങളും സംഘടിപ്പിച്ചതായിരുന്നു. ആ പാര്‍ട്ടി കേരളത്തിലേക്കെത്തുമ്പോള്‍ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണയ്ക്കുന്നു എന്നുള്ളചോദ്യവും ഉയരുന്നുണ്ട്. പദ്ധതിയുടെ വിശദീകരണത്തിനായി മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവിധയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചാണ് പദ്ധതിയുടെ വിശദീകരണത്തിനായി മുഖ്യമന്ത്രി രംഗത്തെത്തുന്നത്. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ താഴേത്തട്ടില്‍ വിശദീകരണ യോഗങ്ങള്‍ ചേരരുന്നുമുണ്ട്. പദ്ധതിയെക്കുറിച്ചുള്ള ലഘുലേഖകള്‍ വീടുകളിലെത്തിക്കുവാനുമാണ് സാര്‍ക്കാരും പാര്‍ട്ടിയും ലക്ഷ്യമിടുന്നത്. രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങളെ അതേരീതിയില്‍ നേരിടാനാണ് പാര്‍ട്ടി തീരുമാനവുമെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.
സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍

പദ്ധതിയുടെ പ്രത്യേകതകളും ഗുണങ്ങളും വിശദീകരിച്ചുള്ള ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള യുഡിഎഫ് ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അണിനിരക്കണമെന്നാണ് ലഘുലേഖയില്‍ പറയുന്നത്. മൂലധന ചെലവുകള്‍ക്കായി കടമെടുക്കാതെ രാജ്യത്തിനോ സംസ്ഥാനത്തിനോ മുന്നോട്ടു പോകാനാകില്ലെന്നും ദേശീയപാത വികസനത്തിലും ഗെയില്‍ പദ്ധതിയിലുമുണ്ടായ എതിര്‍പ്പുകളെ മറികടക്കാനായ കാര്യവും ലഘുലേഖയില്‍ വിശദീകരിക്കുന്നു.