കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊടുപുഴയിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ അടുപ്പക്കാര്‍; മഴയുള്ള ദിവസം തിരഞ്ഞെടുത്തു, കോഴിക്കുരുതി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: മന്ത്രവാദിയെയും മൂന്ന് പേരെയും കൂട്ടക്കൊല ചെയ്ത സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് സൂചന. കൊലപാതകം നടത്തിയത് വീട്ടുകാരുമായി അടുപ്പമുള്ളവരെന്നും സംശയം. മന്ത്രാവാദം നടത്തുന്ന കൃഷ്ണനുമായി നേരത്തെ ആരെങ്കിലും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. മന്ത്രവാദം മൂലം കാര്യം സാധിക്കാതെ വന്നവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു.

കുടുംബങ്ങളുമായി യാതൊരു ബന്ധവുമില്ലാതെയാണ് കൃഷ്ണനും വീട്ടുകാരും ജീവിച്ചിരുന്നത്. ഒരേക്കറിലുള്ള റബ്ബര്‍ തോട്ടത്തിന് നടുവിലായിട്ടാണ് കൂട്ടക്കൊല നടന്ന വീട്. മഴയുള്ള ദിവസം കൊലപാതകം നടത്താന്‍ തിരഞ്ഞെടുത്തത് ആസൂത്രണത്തിന്റെ തെളിവാണെന്ന് പോലീസ് സംശയിക്കുന്നു. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

ചാണക കുഴിയില്‍

ചാണക കുഴിയില്‍

വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബമാണ് കൊല്ലപ്പെട്ടത്. ഇവരെ കൊന്ന് വീടിനോട് ചേര്‍ന്നുള്ള ചാണക കുഴിയില്‍ തള്ളുകയായിരുന്നു. അയല്‍ക്കാരോടും ബന്ധുക്കളോടും കൃഷ്ണനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞു. അയല്‍ക്കാരുമായി അടുത്ത ബന്ധം കൃഷ്ണന്റെ വീട്ടുകാര്‍ പുലര്‍ത്തിയിരുന്നില്ല.

അടുപ്പമുള്ളവര്‍ തന്നെ

അടുപ്പമുള്ളവര്‍ തന്നെ

മന്ത്രവാദിയായ കൃഷ്ണനുമായി അടുപ്പമുള്ളവര്‍ തന്നെയാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നാണ് സംശയം. വീട്ടിലെ സാഹചര്യ തെളിവുകള്‍ വച്ചാണ് പോലീസ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. വീട്ടില്‍ പരിശോധന നടത്തിയ പോലീസ് വാതില്‍ ചാരിയ നിലയില്‍ കണ്ടെത്തി. ബലം പ്രയോഗിച്ച് വാതില്‍ തുറന്നതിന് തെളിവില്ല.

പരിചയ ഭാവത്തില്‍ വീട്ടിലെത്തി

പരിചയ ഭാവത്തില്‍ വീട്ടിലെത്തി

വാതില്‍ തകര്‍ക്കപ്പെട്ടിട്ടില്ല. അക്രമികള്‍ തീരെ പരിചയമില്ലാത്തവരാണെങ്കില്‍ കേടുപാടുകള്‍ സംഭവിക്കുമായിരുന്നു. പരിചയ ഭാവത്തില്‍ വീട്ടിലെത്തിയവരാണ് കൃത്യം നിര്‍വഹിച്ചതെന്ന് സംശയിക്കാന്‍ പര്യാപ്തമാണ് വീട്ടിലെ സാഹചര്യം. അടുത്ത ബന്ധമോ പരിചയമോ ഉള്ളവരാണ് വീട്ടിലെത്തിയതെന്ന് പോലീസ് കരുതുന്നു.

നേരത്തെ പ്രശ്‌നങ്ങളുണ്ടായവര്‍

നേരത്തെ പ്രശ്‌നങ്ങളുണ്ടായവര്‍

കൃഷ്ണനുമായി നേരത്തെ പ്രശ്‌നങ്ങളുണ്ടായവരെ പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ അടുക്കല്‍ മദ്രവാദത്തിന് വേണ്ടി ഒട്ടേറെ പേര്‍ വന്നിരുന്നു. ഇതില്‍ സ്ത്രീകളുമുണ്ടായിരുന്നു. വലിയ തുക ഫീസ് ഈടാക്കിയാണ് മന്ത്രവാദം നടത്തിയിരുന്നത്.

മന്ത്രവാദം വഴി കാര്യം സാധിക്കാത്തവര്‍

മന്ത്രവാദം വഴി കാര്യം സാധിക്കാത്തവര്‍

50000 രൂപ വരെ കൃഷ്ണന്‍ ഫീസായി വാങ്ങിയിരുന്നുവത്രെ. അടുത്തിടെ ചില മന്ത്രവാദങ്ങള്‍ക്ക് വേണ്ടി എത്തിയവര്‍ക്ക് കാര്യം സാധിച്ചില്ല. തുടര്‍ന്ന് ഇവരുമായി കൃഷ്ണന്‍ പ്രശ്‌നമുണ്ടായിരുന്നു. ചിലര്‍ പോലീസിലും പരാതിപ്പെട്ടു. തര്‍ക്കം പരിഹരിക്കുന്നതിന് 40000 രൂപ വരെ തിരിച്ചുകൊടുത്തുവെന്നാണ് വിവരം.

ഒറ്റപ്പെട്ടു കിടക്കുന്ന വീട്

ഒറ്റപ്പെട്ടു കിടക്കുന്ന വീട്

ഞായറാഴ്ചയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയില്‍ കനത്ത മഴയായിരുന്നു. മഴയുള്ള ദിവസം വീട്ടില്‍ ബഹളമുണ്ടായാല്‍ പോലും ആരും അറിയില്ല. ഒറ്റപ്പെട്ടു കിടക്കുന്ന വീടാണ് കൃഷ്ണന്റേത്.

കോഴിക്കുരുതി

കോഴിക്കുരുതി

നെല്‍മണികള്‍ ഉപയോഗിച്ചാണ് കൃഷ്ണന്‍ പൂജകള്‍ ചെയ്തിരുന്നതത്രെ. കോഴിക്കുരുതിയും ഇയാള്‍ നടത്തിയിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളിലും മറ്റും കൃഷ്ണന്റെ അടുക്കല്‍ ആളുകള്‍ വരാറുണ്ട്. സ്ഥിരമായി വരുന്ന ആരോ ആണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു.

അടുത്ത കാലത്ത് വന്നവര്‍

അടുത്ത കാലത്ത് വന്നവര്‍

വീട്ടിലെ പൂജകള്‍ക്ക് പുറമെ കൃഷ്ണന്‍ പുറത്തുപോയും പൂജകള്‍ നടത്താറുണ്ട്. പലരും വാഹനത്തിലെത്തി കൊണ്ടുപോകാറുമുണ്ട്. അടുത്ത കാലത്ത് കൃഷ്ണന്റെ അടുത്തു വന്നവരെ പോലീസ് തിരയുന്നുണ്ട്. കൊലപാതകം നടന്ന വീട് ദുരൂഹമായ പശ്ചാത്തലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

തോട്ടത്തിന് നടുവിലെ വീട്

തോട്ടത്തിന് നടുവിലെ വീട്

വായുസഞ്ചാരം കടക്കാത്ത തരത്തില്‍ അടച്ചുകെട്ടിയ വീട്ടിലാണ് കൃഷ്ണനും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. കമ്പകക്കാനത്ത് പ്രധാന റോഡില്‍ നിന്ന് അല്‍പ്പ ദൂരം നടപ്പാതയിലൂടെ പോയാലാണ് കൊലപാതകം നടന്ന വീട്ടിലെത്തുക. ഒരേക്കറോളം വരുന്ന സ്ഥലത്തിന് നടുവിലാണ് ചെറിയ വീട്. തൊട്ടടുത്തായി വീടുകളില്ല.

സ്വത്ത് തര്‍ക്കം

സ്വത്ത് തര്‍ക്കം

കൃഷ്ണന് ബന്ധുക്കളുമായി അടുത്ത ബന്ധമില്ലായിരുന്നു. ഇവരുമായി സ്വത്ത് തര്‍ക്കമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്കെതിരെയും മന്ത്രവാദം നടത്തിയെന്ന പ്രചാരണങ്ങളുമുണ്ട്. അമ്മ മരിച്ചിട്ട് പോലും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കൃഷ്ണന്‍ പോയിരുന്നില്ല. കൃഷ്ണന്റെ സഹോദരങ്ങളെ പോലീസ് വിളിപ്പിക്കും.

Recommended Video

cmsvideo
തൊടുപുഴയിലെ കൂട്ടക്കൊല പുതിയ കണ്ടെത്തൽ | Oneindia Malayalam
മഴയും വൈദ്യുതി മുടക്കവും

മഴയും വൈദ്യുതി മുടക്കവും

കഴിഞ്ഞദിവസങ്ങളില്‍ നല്ല മഴയായിരുന്നു. ഇടക്കിടെ വൈദ്യുതി മുടക്കവുമുണ്ടായിരുന്നു. ഈ നേരമാണ് കൊലപാതകം നടന്നതെക്ക് കരുതുന്നു. മഴയുള്ളപ്പോള്‍ ഇവിടെ നിന്ന് ബഹളംവച്ചാല്‍ പോലും പുറത്താരും അറിയില്ല. ഈ അവസരം മുതലെടുത്താണ് അക്രമികള്‍ എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

English summary
Thodupuzha Mass Family death: Police questioned Relatives, probe details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X