മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും.. തോമസ് ചാണ്ടി ഇപ്പോള്‍ രാജിക്കില്ല, കോടതിവിധി കയ്യില്‍ കിട്ടട്ടെ!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ താന്‍ ഉടനെ രാജിവെക്കുന്ന പ്രശ്‌നമില്ല എന്ന് വ്യക്തമാക്കുന്നതാണ് തോമസ് ചാണ്ടിയുടെ വാക്കുകള്‍. നേരത്തെ കോടതി പോലും നിശിതമായി വിമര്‍ശിച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടി ചൊവ്വാഴ്ച തന്നെ രാജിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയാല്‍ മാത്രം രാജി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തോമസ് ചാണ്ടി.

thomaschandy-

കോടതി വിധി തനിക്ക് പ്രതികൂലമല്ല എന്നാണ് തോമസ് ചാണ്ടി ഇപ്പോഴും പറയുന്നത്. വിധിപ്പകര്‍പ്പ് കയ്യില്‍ കിട്ടിയ ശേഷം മാത്രമേ രാജി സംബന്ധിച്ച തീരുമാനം എടുക്കൂ. വിധിപ്പകര്‍പ്പില്‍ കോടതി വിധി തനിക്ക് പ്രതികൂലമായിട്ടാണ് കാര്യങ്ങളെങ്കില്‍ രാജിവെക്കും. അതേസമയം ഇപ്പോള്‍ കോടതി നടത്തിയ പരാമര്‍ശം വിധിയായി കാണാനാകില്ല. കോടതിയുടെ പരാമര്‍ശങ്ങളും വിധിയുമായി ബന്ധമില്ല എന്നും തോമസ് ചാണ്ടി പറഞ്ഞു.

ഭൂമി കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളുക മാത്രമല്ല തോമസ് ചാണ്ടിക്കെതിരെ കടുത്ത പരാമര്‍ശങ്ങളും കോടതി നടത്തി. തോമസ് ചാണ്ടി രാജിവെക്കുകയാണ് വേണ്ടത് എന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

English summary
Thomas Chandy speaks about resignantion and high court verdict.
Please Wait while comments are loading...