കേന്ദ്ര സർക്കാർ കേരളത്തെ പരിഹസിക്കുകയാണ്; പ്രതിഷേധമുണ്ടെങ്കിലും വായ്പ സ്വീകരിക്കും: തോമസ് ഐസക്
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി 529. 50 കോടി രൂപയുടെ പലിശ രഹിത വായ്പയായി അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തെ പരിഹസിക്കുന്ന നടപടിയാണെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്‍ഡ് കൊടുക്കുമ്പോള്‍ കേരളത്തിന് വായ്പയാണ് നല്‍കുന്നത്. പ്രതിഷേധത്തോടെയാണെങ്കിലും സംസ്ഥാനം വായ്പയെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെട്ടിട നിര്‍മ്മാണം, സ്‌കൂള്‍ നവീകരണം, റോഡ് നിര്‍മ്മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍ എന്നിവ ഉള്‍പ്പെടേയുള്ള 16 പുനര്‍ നിര്‍മാണ പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. ടൗണ്‍ഷിപ്പിനായും പണം വിനിയോഗിക്കാം. മാര്‍ച്ച് 31നകം പണം ഉപയോഗിക്കണമെന്ന ഉപാധിയും സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വായ്പക്കായി വെച്ചിട്ടുണ്ട്.

മുന്നോട്ടുവെച്ച ചുരുങ്ങിയ സമയപരിധി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ആന്ധ്ര അടക്കമുള്ളവര്‍ക്ക് പണം നല്‍കുമ്പോള്‍ ഈ മാനദണ്ഡം ഉണ്ടായില്ല. ദീര്‍ഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിത്. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31-ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.
പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സർക്കാരാണ് കേരളത്തിന് അർഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയാറാകണം. കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു ഡി എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications