കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വബോധമുള്ള മന്ത്രിമാര്‍ സ്വപ്നയെ മൂന്നാറിലേക്ക് വിളിക്കുമോ'; ആരോപണങ്ങള്‍ തള്ളി ഐസക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ മന്ത്രി തോമസ് ഐസക്ക്. സ്വപ്‌നയുടെ ആരോപണങ്ങള്‍ സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നും സ്വബോധമുള്ള എതെങ്കിലും മന്ത്രി മൂന്നാറിലേക്ക് സ്വപ്നയെ ക്ഷണിക്കുമോയെന്നും തോമസ് ഐസക്ക് ചോദിച്ചു.

സി പി എമ്മിനെ തേജോവധം ചെയ്യാനാണ് നീക്കം. തന്റെ പേര് പറഞ്ഞത് ബോധപൂര്‍വമാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. നിയമപരമായി നേരിടണമെങ്കില്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. സ്വപ്‌ന ബി ജെ പിയുടെ ദത്തുപത്രിയാണെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ബി ജെ പിയാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

thomas

മന്ത്രിസ്ഥാനം വഹിച്ചിരുന്നപ്പോള്‍ ഒരിക്കലും മൂന്നാറില്‍ പോയിട്ടില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. നയതന്ത്ര ഉദ്യോഗസ്ഥരോട് കേരളത്തിലെ സ്ഥലങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ടിരിക്കാം. വീട്ടില്‍ വരുന്നവരെ എല്ലാം മുകളിലെ സ്വീകരിക്കാറുണ്ട്. ഔദ്യോഗിക വസതിയില്‍ വന്നവര്‍ക്കെല്ലാം അത് ബോധ്യമുള്ളതാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

ഉദ്ധവിന്റെ ശിവസേന വട്ടപ്പൂജ്യമാകും; നാല് എംഎല്‍എമാര്‍ കൂടി ഷിന്‍ഡെ ക്യാംപിലേക്ക്..?ഉദ്ധവിന്റെ ശിവസേന വട്ടപ്പൂജ്യമാകും; നാല് എംഎല്‍എമാര്‍ കൂടി ഷിന്‍ഡെ ക്യാംപിലേക്ക്..?

അതേസമയം, സ്വപ്‌നയുടെ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നേതാക്കള്‍ക്കെതിരെ പ്രതിപക്ഷവും ബി ജെ പിയും രംഗത്തെത്തിയിരുന്നു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എഫ് ഐ ആര്‍ ഇട്ട് കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. രാജ്യത്തെ നിയമവാഴ്ചയോട് ബഹുമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി അതാണ് ചെയ്യേണ്ടതെന്നും പാലക്കാട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നിവയെല്ലാം ഗുരുതരമായ കുറ്റമാണ്. നേരെത്തെ സരിതയുടെ വെളിപ്പെടുത്തലിന്റെ പേരില്‍ മുന്‍മുഖ്യമന്ത്രിക്കെതിരെ വരെ കേസെടുത്ത പിണറായി വിജയന്‍ എന്തുകൊണ്ടാണ് തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ കേസെടുക്കാത്തത്? നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്ല്യരാണ്. നിരപാരാധിത്വം തെളിയിക്കേണ്ടത് കോടതിയിലാണ്. അല്ലാതെ പാര്‍ട്ടിയല്ല അന്വേഷിക്കേണ്ടത്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സി.പി.എം നേതാക്കളായ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കും എതിരായ സ്വപ്നയുടെ ലൈംഗിക ആരോപണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറാകണമെന്ന് വി ഡി സതീശനും ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം. ആരോപണവിധേയരായ സി.പി.എം നേതാക്കള്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. അവര്‍ കുറ്റവാളികളാണെന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ ആരോപണം വന്നാല്‍ അന്വേഷിക്കണം. അതിന് സര്‍ക്കാരും പൊലീസും തയാറാകണം. മുഖ്യമന്ത്രിക്കെതിരെയും ആരോപണമുണ്ട്. സ്പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് വിദേശ കമ്പനികളുമായി വിലപേശി കമ്മീഷന്‍ കൈപ്പറ്റുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം.

ദീപാവലി കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ സൂക്ഷിക്കണം; നിക്ഷേപത്തിലും പണമിടപാടിലുംദീപാവലി കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ സൂക്ഷിക്കണം; നിക്ഷേപത്തിലും പണമിടപാടിലും

മുഖ്യധാരാ മാധ്യമങ്ങളില്‍ പലതിലും സ്വപ്നയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാര്‍ത്ത കാണാനില്ല. എന്തുകൊണ്ടാണ് ആ വാര്‍ത്ത മാറ്റിയത്. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ആക്ഷേപം വന്നപ്പോള്‍ എല്ലാ മാധ്യമങ്ങളും വാര്‍ത്തായാക്കിയല്ലോ. സി.പി.എമ്മിലെ മൂന്ന് പ്രമുഖര്‍ക്കെതിരെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ വാര്‍ത്ത ഒരു മാധ്യമങ്ങളും മൂടിവയ്ക്കാന്‍ ശ്രമിക്കേണ്ട. ഇതും ഒരു സ്ത്രീയുടെ പരാതിയാണെന്ന് വി ഡി സതീശന്‍് പറഞ്ഞിരുന്നു.

English summary
Thomas Isaac denied the allegations made by accused Swapna Suresh in the gold smuggling case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X