കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ മുഖ്യമന്ത്രിയാക്കിയ എം പി പരമേശ്വരന് തോമസ് ഐസക്കിന്റെ മറുപടി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലേറുകയാണെങ്കില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന എം പി പരമേശ്വരന്റെ അഭിപ്രായത്തോട് വിയോജിച്ച് തോമസ് ഐസക് എംഎല്‍എ. ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അഭിമുഖത്തോട് അദ്ദേഹം പ്രതികരിച്ചത്.

'ഇതുപോലെ ചില സുഹൃത്തുക്കളുണ്ടെങ്കില്‍ വേറെ ശത്രുക്കളെന്തിന്' എന്നു തുടങ്ങുന്നതാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു സുഹൃത്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തതാണ് ഈ വാചകം. ഈ പ്രതികരണത്തില്‍ തുടിച്ചു നില്‍ക്കുന്ന അമര്‍ഷവും പ്രതിഷേധവും സങ്കടവും ആദരണീയനായ എം പി പരമേശ്വരന്‍ മനസിലാക്കുമെന്ന് പ്രത്യാശിക്കുന്നതായി തോമസ് ഐസക് പറഞ്ഞു.

thomas-issac

വിഎസ് അച്യുതാനന്ദനെ കുറിച്ചും പിണറായി വിജയനെ കുറിച്ചുമുള്ള പരമേശ്വരന്റെ അഭിപ്രായത്തെയും അദ്ദേഹം വിമര്‍ശിച്ചു. സിപിഐഎമ്മിനെക്കുറിച്ചും പാര്‍ട്ടി നേതാക്കളെക്കുറിച്ചും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് തോമസ് ഐസക്ക് പറയുന്നു. പിണറായിയും വിഎസും സമാനതകളില്ലാത്ത ജീവിതക്ലേശങ്ങളോടു പൊരുതിയാണ് വലതുപക്ഷ രാഷ്ട്രീയത്തിനെതിരെയുളള ബഹുജനമുന്നണി കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത്.

പാര്‍ട്ടി സഖാക്കള്‍ വഹിക്കേണ്ട ചുമതലകളെക്കുറിച്ച് തീരുമാനമെടുക്കാന്‍ പാര്‍ട്ടിയ്ക്കു പാര്‍ട്ടിയുടേതായ രീതികളുണ്ട്. അതറിയാത്ത ആളല്ല എം പി. ഇക്കാര്യം അര്‍ഹിക്കുന്ന സ്‌നേഹബഹുമാനങ്ങളോടെ ഓര്‍മ്മപ്പെടുത്തുകയാണ്, എം പിയുടെ കത്തിന് മറുപടി പറയാതിരിക്കുക വഴി സഖാവ് സീതാറാം യെച്ചൂരി ചെയ്തത്. പരിണിതപ്രജ്ഞനായ എംപിയ്ക്ക് അതു മനസിലാകേണ്ടതായിരുന്നു.

അഭിമുഖത്തിലെ ഓരോ കാര്യങ്ങള്‍ക്കും വെവ്വേറെ ഞാന്‍ മറുപടിയെഴുതുന്നില്ല. പാര്‍ട്ടിയുമായും പാര്‍ട്ടി നേതാക്കളുമായും ബന്ധപ്പെട്ടു നടത്തിയ എല്ലാ പരാമര്‍ശങ്ങളും പ്രതിഷേധാര്‍ഹമാണ്. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ ചര്‍ച്ചകള്‍ ഉയര്‍ത്തരുത് എന്ന് പാര്‍ട്ടി സഖാക്കളോടും പാര്‍ട്ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിക്കുന്നതായും തോമസ് ഐസക്ക് വ്യക്തമാക്കി.

English summary
Thomas Isaac reply to MP Parameswaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X