Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ വിക്രാന്ത് കാണണം: പി രാജീവ്

തിരുവനന്തപുരം: കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ രാജ്യത്തിൻ്റെ അഭിമാനമായ ഐ എന്‍ എസ് വിക്രാന്ത് കാണണമെന്ന് വ്യവസായ വകുപ്പ് മന്ത്രിയും സി പി എം നേതാവുമായ പി രാജീവ്. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചത് കേരളത്തിലാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാം. ഇന്ത്യയുടെ വ്യവസായോൽപ്പാദനത്തിലെ ചരിത്ര സന്ദർഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെ വിശേഷിപ്പിക്കുകയുണ്ടായി. കൊച്ചിൻ ഷിപ്പ് യാർഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിർമ്മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മൂവായിരത്തിലധികം തൊഴിലാളികളാണ് നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളായത്. അതിൽ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കോൺട്രാക്ട് തൊഴിലാളികളുമുണ്ട്'. സ്ഥിരം തൊഴിലാളികൾക്ക് സി ഐ ടി യുവും ഐ എൻ ടി യു സി യും ബി എം എസ്സും ഉൾപ്പെടെയുള്ള യൂണിയനുകളുണ്ട്. കോൺട്രാക്ട് തൊഴിലാളികൾ സി ഐ ടി യു യൂണിയനിലാണ്. എല്ലാ തൊഴിലാളി യൂണിയനുകളുടെ നേതാക്കളും അഭിമാനത്തോടെ അതിഥികളെ സ്വീകരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഒരു സെക്കൻ്റ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ നിതാന്ത ജാഗ്രത പുലർത്തി. മാനേജ്മെൻറും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു.

alamassery-prajeev

ഇതു കൂടാതെ നൂറോളം എം എസ് എം ഇ യുണിറ്റുകൾ നിർമ്മാണത്തിൽ കൈകോർത്തു. ഈ സ്ഥാപനങ്ങളിലൂടെ ആയിരകണക്കിന് തൊഴിലാളികൾ പണിയെടുത്തു. നമ്മുടെ സമ്പദ്ഘടനയെ ഇത് ചലിപ്പിച്ചു. ചില ഒറ്റപ്പെട്ട തെറ്റായ പ്രവണതകൾ തൊഴിൽ അന്തരീക്ഷത്തിൽ കേരളത്തിൽ കണ്ടെന്നു വരാം. അവയെ ശക്തമായി വിമർശിക്കാം. നാടിൻ്റെ പൊതുതാൽപര്യം മുൻനിർത്തി അവ തിരുത്താൻ ശക്തമായി ഇടപ്പെടണം. എന്നാൽ, അതോടൊപ്പം ഇതു കൂടി നാട് അറിയണം. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വിക്രാന്തിൻ്റെ നിർമ്മാണം വ്യക്തമാക്കുന്നു . നമുക്ക് അത് ഒരേ ശബ്ദത്തോടെ, ഒരേ മനസ്സോടെ ലോകത്തോട് വിളിച്ചു പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ

അതേസമയം, കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വിപുലമായ ചടങ്ങിലായിരുന്നു പ്രധാനമന്ത്രി ഐ എന്‍ എസ് വിക്രന്ത് രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിൽ സർക്കാരിന്റെ ഊന്നൽ നൽകുന്നതിന്റെ ഉദാഹരണമാണ് ഐ എൻ എസ് വിക്രാന്തെന്നായിരുന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് പുതിയ സൂര്യോദയത്തിന് രാജ്യം സാക്ഷിയാവുകയാണ്. ശക്തമായ രാജ്യത്തിന്റെ ചിത്രമാണിത്. ഐ ഐന്‍ എസ് വിക്രാന്ത് സമുദ്ര മേഖലയിലെ വെല്ലുവിളികള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+