Get Updates
Get notified of breaking news, exclusive insights, and must-see stories!

താലൂക്കുതല അദാലത്തില്‍ പരാതികള്‍ സമയത്ത് അറിയിക്കാന്‍ കഴിയാതിരുന്നവരെ തിരിച്ചയയ്ക്കില്ല: മന്ത്രി

താലൂക്ക് അദാലത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം നേരത്തെ പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ അപേക്ഷകരെ തിരിച്ചയയ്ക്കില്ലെന്നും പരാതികള്‍ സ്വീകരിച്ച് മറ്റൊരു ദിവസം പരിഹാരം കാണുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ തിരുവനന്തപുരം താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉദ്യോഗസ്ഥതലത്തില്‍ പരിഹാരം കാണാന്‍ പോകാതെ കഴിയുന്ന പരാതികളില്‍ ഉടന്‍തന്നെ മന്ത്രിമാര്‍ ഇടപെടുമെന്നും പൊതുജനങ്ങള്‍ ക്ഷമയോടെ അദാലത്തിനെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം മന്ത്രി ആവര്‍ത്തിച്ചു.

 vs-167656

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി.ആര്‍ അനില്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുജനങ്ങള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഇല്ലെന്ന് ഉറപ്പുവരുത്താനാണ് മൂന്ന് മന്ത്രിമാരും നേരിട്ട് എത്തിയതെന്നും തീരസദസ്സ്, വനസൗഹൃദ സദസ്സ് തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധതരത്തിലുള്ള പ്രശ്‌നപരിഹാര പരിപാടികള്‍ നടന്നു വരികയാണെന്നും ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനും ദീര്‍ഘകാലമായി പരിഹരിക്കാതെ കിടന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരപരിഹാരം കാണാനുമാണ് സര്‍ക്കാര്‍ താലൂക്കുതല അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.

എസ്.എം.വി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എ.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരാതിയും പരിഭവവുമില്ല; സംഘാടക മികവില്‍ തിരുവനന്തപുരം താലൂക്കുതല അദാലത്ത്

സംഘാടന മികവില്‍ കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക്തല അദാലത്ത്. പരാതി പരിഹാരത്തിനായി എത്തിയ ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളാണ് തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ ഒരുക്കിയത്. ആയിരങ്ങളെത്തിയ അദാലത്തില്‍് തിരക്കൊഴിവാക്കാനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. പരാതിക്കാരെ കൗണ്ടറുകളില്‍ എത്തിക്കുന്നതിനായി കര്‍മ്മനിരതരായി വോളണ്ടിയര്‍മാരും ഹെല്‍പ് ഡസ്‌ക്കുകളും സജീവമായിരുന്നു.

റവന്യൂ, സിവില്‍ സപ്ളൈസ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, പഞ്ചായത്ത്, ഫിഷറീസ്, എംപ്ളോയിമെന്റ്, എസ്.സി/എസ്.ടി, മോട്ടോര്‍ വെഹിക്കിള്‍സ്്, എക്സൈസ്, മൈനിംഗ് ആന്റ് ജിയോളജി, വുമണ്‍ ആന്‍ഡ് ചൈല്‍ഡ്, കാര്‍ഷിക വകുപ്പ് , കെ.എസ്,ഇ.ബി, മൃഗസംരക്ഷണ വകുപ്പ്, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതിക വിദ്യാഭ്യാസം, കെ.എസ്.ടി,പി, തൊഴില്‍, ലീഗല്‍ മെട്രോളജി, പൊതുമരാമത്ത് വകുപ്പ്, ജലസേചനം, ഭൂഗര്‍ഭജലവകുപ്പ്, സ്വീവേജ്, വാട്ടര്‍ അതോറിറ്റി, ഇന്‍ഡസ്ട്രീസ്, കെ.എസ്.ആര്‍.ടി.സി, സോഷ്യല്‍ ജസ്റ്റിസ് എന്നീ വകുപ്പുകളുടെ കൗണ്ടറുകള്‍് വേദിക്കരികിലായി പ്രവര്‍ത്തിച്ചു. വിവിധ വകുപ്പുകള്‍ക്കായി 17 കൗണ്ടറുകളും അദാലത്ത് ദിവസത്തെ പരാതികള്‍ സ്വീകരിക്കുന്നതിനായി നാല് കൗണ്ടറുകളും മുഴുവന്‍ സമയം സജ്ജമായിരുന്നു. കൂടാതെ വേദികളില്‍ പരാതിക്കാരെ തേടി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+