'കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തവര്‍ കര്‍ഷകരെ കഴുത്തുഞെരിച്ച് കൊന്നു'; സുരേഷ് ഗോപി
തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തവര്‍ കര്‍ഷകരെ കഴുത്തുഞെരിച്ച് കൊന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ദിവസം അടിയന്തരാവസ്ഥപോലെ തന്നെ ചരിത്രത്തിലെ കിരാതദിനമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം വെള്ളായണിയില്‍ കാർഷിക സമൃദ്ധി കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
'കാര്‍ഷിക നിയമങ്ങളെല്ലാം തച്ചുടച്ച മഹാന്മാരൊക്കെ എവിടെയാണ്. പൈനാപ്പിളും തിന്ന് റോഡില്‍ കിടന്നാല്‍ മതിയോ? ഉപഭോക്തൃസമൂഹം ഉണ്ട്, അവർ കര്‍ഷകരെ ദൈവമായി കാണുന്നുണ്ടെങ്കില്‍, ആ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തച്ചുടച്ചത് വഴി നിങ്ങള്‍ ആ കര്‍ഷകരെ കഴുത്തുഞെരിച്ച് കൊന്നിരിക്കുകയാണ്. ചോദ്യം ചെയ്യാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ വരൂ, പക്ഷേ കാര്‍ഷിക നിയമങ്ങള്‍ എന്താണെന്ന് ആഴത്തില്‍ പഠിച്ചിട്ട് വരണം.

കാര്‍ഷിക നിയമങ്ങളെല്ലാം തച്ചുടച്ചതിന് ശേഷം കര്‍ഷകരെല്ലാം ഇപ്പോള്‍ സന്തുഷ്ടരാണോ? ആര്‍ക്കെങ്കിലും അതിനേക്കാള്‍ മെച്ചപ്പെട്ട ഒരു നടപ്പുജീവിത സംസ്‌കാരം അല്ലെങ്കിൽ സംവിധാനമോ ഒരുക്കിക്കൊടുക്കാന്‍ സാധിച്ചോ?എല്ലാവരും കൂട്ട് നിന്ന് അത് തച്ചുടച്ച് കഴിഞ്ഞപ്പോൾ കുട്ടനാട്ടിലേയും പാലക്കാട്ടേയും കർഷകർ നെല്ല് കൂട്ടിയിരുന്നില്ലേ? അവന് കണ്ണീരില്ലേ, ആ കണ്ണീര് നിങ്ങൾക്ക് വേദനയാവില്ലേ, ഉത്തരം പറയണം
എന്ന് ഈ മൂന്ന് നിയമങ്ങള്‍ തച്ചുടച്ചോ, അന്ന് അത് അടിയന്തരാവസ്ഥ പോലെ ചരിത്രത്തില്‍ കുറിക്കപ്പെട്ടിരിക്കുന്ന കിരാത ദിനമാണ്. വളരെ വ്യക്തമായ ധാരണയോടെയാണ് പറയുന്നത്', സുരേഷ് ഗോപി പറഞ്ഞു.
ഗ്രാമം ദത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എത്ര എംപിമാര്‍ അത് അവംലംബിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. ഏതൊക്കെ ഗ്രാമങ്ങള്‍ ആരൊക്കെ ദത്തെടുത്തു? ഇനി ദത്തെടുത്ത ഗ്രാമങ്ങളിൽ കല്ലിയൂർ പോലെ, ആവണിശേരി പോലെ മുന്നേറ്റം ഉണ്ടായ ഗ്രാമങ്ങൾ ഏതൊക്കെയാണെന്ന് പറയട്ടെ. രാഷ്ട്രീയത്തിൽ ഭരണനിർവഹണം എന്ന ഉത്തരവാദിത്തം ഉണ്ടെങ്കിൽ അത് അന്വേഷിക്കണം. 5 വർഷം കൂടുമ്പോൾ മാത്രം വരുന്നവർക്ക് വോട്ടിലൂടെയാണ് മറുപടി നൽകേണ്ടത്.
ജനങ്ങള്‍ക്കുവേണ്ടിയാവണം ജയിക്കുന്നത്. തിരുവന്തപുരത്ത് നിന്നാണ് ജയിച്ചതെങ്കിൽ എനിക്ക് എംപി ഫണ്ടിൽ നിന്നും വെള്ളായണിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാമായിരുന്നു. എന്നാൽ എനിക്ക് തൃശൂർ മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. പക്ഷെ ഞാൻ അതിനുള്ള ബദൽ മർഗം കാണും. തിരുവനന്തപുരത്തേയും കല്ലിയൂർ ഗ്രാമത്തേയും ഒരു കാലത്തും മറക്കില്ല.
എംപിയെന്ന നിലയിൽ തന്റെ പ്രവർത്തിന് തുടക്കം കുറിച്ച മണ്ണാണിത്', സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications