സിനിമയില്‍ അവസരം നല്‍കാമെന്ന് പരസ്യം..അവര്‍ ചെയ്തത്!! മൂന്നു പേര്‍ പിടിയില്‍

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിനിമയില്‍ അവസരം നല്‍കാമെന്ന് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം പിടിയില്‍. പത്രങ്ങളില്‍ പരസ്യം നല്‍കി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി അമ്പലമുക്ക് കുട്ടന്‍ എന്ന രാം രഞ്ജിത്ത്, കോഴിക്കോട് ചേവായൂര്‍ സ്വദേശി സതീഷ് കുമാര്‍, ചാത്തമ്പറ സ്വദേശി ഷൈബു എന്നിവരാണ് ഷാഡോ പോലീസിന്റെ പിടിയിലായത്.

1

ചൈതന്യ ക്രിയേഷന്‍സിന്റെ ബാനറില്‍ പുതുതായി ആരംഭിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്നാണ് ഇവര്‍ പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നത്. നിരവധി പേര്‍ ഇതുകണ്ട് അപേക്ഷ അയക്കുകയും ചേയ്തിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് കുട്ടികളുടെ ഓഡിഷന്‍ നടത്തിയ സംഘം ചിലരെ തിരഞ്ഞെടുത്തതായി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.

2

ഷൂട്ടിങ് ലൊക്കേഷന്‍ വിദേശ രാജ്യങ്ങളിലും മൂന്നാറിലും ആയിരിക്കുമെന്നും അവരുടെ താമസവും ചെലവും കമ്പനി വഹിക്കുമെന്നും ഇവര്‍ കുടുംബത്തെ അറിയിച്ചു. രക്ഷിതാക്കള്‍ നിര്‍ബന്ധമായും കൂടെ വരണമെന്നും ഇതിന്റെ ചെലവുകള്‍ അവര്‍ തന്നെ വഹിക്കണമെന്നും പ്രതികള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്നു നൂറോളം പേരില്‍ നിന്ന് 50 ലക്ഷം രൂപ ഇവര്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. രക്ഷാകര്‍ത്താക്കന്‍ പിന്നീട് ബന്ധപ്പെട്ടപ്പോള്‍ സിനിമയുടെ തിരക്കഥ സംബന്ധിച്ച് കേസ് നടക്കുന്നുണ്ടെന്നും ഇതിനാലാണ് ഷൂട്ടിങ് വൈകുന്നതെന്നും ഇവര്‍ മറുപടിയും നല്‍കി.

3

ദിവസങ്ങള്‍ കഴിഞ്ഞ് മറ്റൊരു ക്രിയേഷന്‍സിന്റെ ബാനറില്‍ സിനിമയിലേക്ക് അവസരം നല്‍കാമെന്ന് പറഞ്ഞ് പരസ്യം വന്നതോടെയാണ് നേരത്തേ തങ്ങളെ പറ്റിച്ചവരാണ് ഇതിനു പിന്നിലെന്ന് രക്ഷാകര്‍ത്താക്കള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നു സിറ്റി പോലീസ് കമ്മീഷണര്‍ക്കു ഇവര്‍ പരാതി നല്‍കുകയായിരുന്നു.

English summary
Three arrested for fraud in kerala.
Please Wait while comments are loading...