Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷര ലോകത്തേയ്ക്ക് പിച്ചവച്ച് മൂന്നരലക്ഷം കുരുന്നുകള്‍

പുതിയ ബാഗും കുടയും പുസ്തകങ്ങളുമായി ഇന്ന് കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവയ്ക്കുകയാണ്. ഇനി പഠനത്തിന്റ നാളുകള്‍. സ്‌കൂളിലെ ആദ്യ ദിനംമിക്കകുരുന്നുകള്‍ക്കും ആഘോഷദിനമാണ്. പുതിയ സ്ഥലത്തെ പരിചിതമില്ലയ്മയില്‍ കുഞ്ഞുങ്ങള്‍ അലറിക്കരയുന്ന കാഴ്ചയാണ് മിക്ക സ്‌കൂളുകളിലും .ചിലര്‍ അമ്മയുടെ സാരിതുമ്പില്‍ തൂങ്ങി ക്ലാസിലിരിക്കാന്‍ വിസമ്മതിക്കും.

മൂന്നര ലക്ഷത്തോളം കുട്ടികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലെത്തുന്നത്. കുരുന്നുകളുടെ അക്ഷരച്ചുവടുവെപ്പ് ആഘോഷ പൂര്‍ണ്ണമാക്കാന്‍ എല്ലാ സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തോടെ പാട്ടു കളികളുമായി ക്ലാസ് മുറികള്‍ സജീവമാവും . സ്‌കൂളുകള്‍ക്കു പുറമേ അങ്കണ്‍വാടികളിലുമുണ്ട് പ്രവേശനോത്സവം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം പട്ടം ഗവ ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും.

01-school-open

കഴിഞ്ഞ വര്‍ഷം പാഠപുസ്തകങ്ങള്‍ യഥാസമയത്ത് സ്‌കൂളുകളില്‍ എത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഈ വര്‍ഷം പാഠപുസ്തക വിതരണത്തിന് കേരള ബുക്‌സ് ആന്റ് പബഌക്കേഷന്‍സ് സൊസൈറ്റി നേരത്തേ സജ്ജമാണ്. സംസ്ഥാനങ്ങളിലെ വിവിധ സ്‌കൂളുകളിലേക്കുളള പുസ്തകങ്ങള്‍ 75 ശതമാനവും വിതണം ചെയ്തതായി സൊസൈറ്റി അറിയിച്ചിട്ടുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയ്ക്കുളള പുസ്തകങ്ങളാണ് ഇനി വിതരണം ചെയ്യാനുളളത്.

സംസ്ഥാന സിലബസില്‍ 35 ലക്ഷം കുട്ടികളും സിബി ഐസി എസി യില്‍ 11 ലക്ഷം കുട്ടികളുമാണ് പ്രവേശനം നേടുന്നത്. 200 പ്രവൃത്തി ദിനങ്ങളാണ് ഈ അധ്യയവര്‍ഷം ഉണ്ടാവുക.പല സര്‍ക്കാര്‍ സ്‌കൂളുകളുടെയും അറ്റക്കുററപ്പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കെട്ടിടങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതിനാല്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

പുതിയ എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് തലവേദനയാവും. സംസ്ഥാനത്ത് 600 ലധികം സ്‌കൂളുകള്‍ ഇപ്പോഴും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനു മാസങ്ങള്‍ മുന്‍പേ സ്‌കൂള്‍ വിപണിയും സജീവമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+