മോഷണക്കുറ്റം ആരോപിച്ച് മർദനം!!തൊഴിലാളി ചെയ്തത്!! ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ!!

  • Posted By:
Subscribe to Oneindia Malayalam

പരവൂർ: മോഷണക്കുറ്റം ആരോപിച്ച് മർദിച്ചതിൽ മനംനൊന്ത് തൊഴിലാളി ആത്മഹത്യ ചെയ്തു. നെടുങ്ങോലം വട്ടവിള വീട്ടിൽ ബാലചന്ദ്രൻ ആണ് ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്കും മകൾക്കും വിഷം നൽകിയ ശേഷമാണ് ബാലചന്ദ്രൻ ആത്മഹത്യ ചെയ്തത്. ബാലചന്ദ്രന്റെ ഭാര്യ സുനിത, മകൾ അഞ്ജു ചന്ദ്രൻ എന്നിവർ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പരവൂർ ജങ്ഷന് കിഴക്ക‌ുവശമുള്ള മഞ്ചാടിമൂട്ടിലെ സുമ റൈസ് എന്ന അരി മൊത്ത വ്യാപാരക്കടയിലെ തൊഴിലാളിയാണ് ബാലചന്ദ്രൻ. ഇവിടെ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയും മക്കളും മറ്റ് ചിലരും ചേർന്ന് ബാലചന്ദ്രനെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിൽമനം നൊന്താണ് ആത്മഹത്യ എന്നാണ് വിവരങ്ങൾ.

ചൊവ്വാഴ്ച രാവിലെ ഒമ്പതുമണി കഴിഞ്ഞിട്ടും ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് സമീപവാസികൾ ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് മൂന്നു പേരും നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്ന് മൂന്നു പേരെയും ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. അവിടെ വച്ചാണ് ബാലചന്ദ്രൻ മരിച്ചത്.

പണം കാണാതായതുമായി ബന്ധപ്പെട്ട് ബാലചന്ദ്രനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടു പോയി കടയിൽ വച്ച് ചിലർ മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനു പിന്നാലെ ബാലചന്ദ്രനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും ചേർന്നാണ് ബാലചന്ദ്രനെ ഇറക്കിയത്.

അതേസമയം ആത്മഹത്യയ്ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ബാലചന്ദ്രന്റെ മകൾ ‍എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ കസ്റ്റ്ഡിയിലെടുത്തു.

English summary
three member family suicide attempt husband death.
Please Wait while comments are loading...