കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎന്‍ രാധാകൃഷ്ണനോ ഒഎം ശാലിനിയോ? തൃക്കാക്കരയില്‍ കരുത്തരെ ഇറക്കാന്‍ ബിജെപി

Google Oneindia Malayalam News

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് നീക്കാന്‍ ബി ജെ പി. എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. തൃക്കാക്കരയില്‍ ബി ജെ പി തന്നെ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഘടകകക്ഷികള്‍ സീറ്റിനായി ആവശ്യമുന്നയിച്ചിരുന്നു എങ്കിലും ശക്തമായ മത്സരത്തിന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി വേണമെന്ന് ബി ജെ പി തറപ്പിക്കുകയായിരുന്നു.

ഇതിനോടകം നാല് പേരെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ബി ജെ പി സംസ്ഥാന നേതാവായ എ എന്‍ രാധാകൃഷ്ണനാണ് പട്ടികയില്‍ മുന്‍പന്തിയില്‍. മുതിര്‍ന്ന നേതാവാണ് എന്നതും പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല എന്നുള്ളതും എ എന്‍ രാധാകൃഷ്ണന് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടുന്നത്. രണ്ട് വനിതകളും ബി ജെ പിയുടെ സാധ്യത പട്ടികയില്‍ സജീവമായുണ്ട്.

ANR

ചാനല്‍ ചര്‍ച്ചകളില്‍ ബി ജെ പിയുടെ വനിത മുഖങ്ങളിലൊന്നായ ഒ എം ശാലിന, ടി പി സിന്ധുമോള്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റിലെ വനിതകള്‍. മഹിളാ മോര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റാണ് ഒ എം ശാലിന. ബി ജെ പി സംസ്ഥാന സെക്രട്ടിമാരില്‍ ഒരാളാണ് ടി പി സിന്ധുമോള്‍. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു ടി പി സിന്ധുമോള്‍.

എറണാകുളം ബി ജെ പി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണനാണ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച നാലാമത്തെ വ്യക്തി. മേയ് 31 നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതാക്കള്‍ മേയ് 15 ഒാടെ കേരളത്തിലേക്ക് എത്താനിരിക്കെ പ്രചരണം കൊഴുപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കേരളത്തില്‍ മുസ്ലീം തീവ്രവാദത്തിന് യു ഡി എഫും എല്‍ ഡി എഫും സാഹചര്യമൊരുക്കുന്നു എന്ന പ്രചരണത്തിലായിരിക്കും ബി ജെ പി ശ്രദ്ധ കേന്ദ്രീകരിക്കുക.

Recommended Video

cmsvideo
എറണാകുളം; എഎൻ രാധാകൃഷ്ണൻ മുന്നിൽ, രണ്ട് പേർ വനിതകൾ; തൃക്കാക്കരയിൽ കരുത്തരെ ഇറക്കാനൊരുങ്ങി ബിജെപി

കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും കെ റെയിലും ബി ജെ പി ആയുധമാക്കിയേക്കും. പി സി ജോര്‍ജും തൃക്കാക്കരയില്‍ ബി ജെ പി അനുകൂല നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന പി ടി തോമസിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. എല്‍ ഡി എഫും യു ഡി എഫും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.

വൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയവൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ

പി ടി തോമസിന്റെ പത്നി ഉമ തോമസിനെ മുന്‍ നിര്‍ത്തിയാണ് യു ഡി എഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് എല്‍ ഡി എഫ് ശ്രമം. രണ്ട് ദിവസത്തിനകം യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിട്ടുണ്ട്. എല്‍ ഡി എഫും വൈകാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കിയിട്ടുണ്ട്.

ചെമ്പരത്തിയും ഭ്രാന്തും തമ്മില്‍ എന്താ ബന്ധമെന്ന് നിങ്ങള്‍ക്കറിയാമോ..? അഭിരാമിയുടെ പുതിയ ചിത്രങ്ങള്‍

English summary
Thrikkakara By Election 2022: here's BJP's possible candidates list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X