കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി ആര്? പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

കോഴിക്കോട്: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ബിജെപി നടത്തുന്ന ആശയ വിനിമയം തൃക്കാക്കര തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കേരളത്തില്‍ നല്ല മാറ്റത്തിനുളള തുടക്കം ആണെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന് യുഡിഎഫിനോടും എല്‍ഡിഎഫിനോടും വിയോജിപ്പുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ ആയിരിക്കും ബിജെപി തൃക്കാക്കരയില്‍ മത്സരിപ്പിക്കുക. പിസി ജോര്‍ജിനെ ബിജെപി മത്സരിപ്പിച്ചേക്കുമോ എന്നുളള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പിസി ജോര്‍ജ് തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയേക്കും.

43 വർഷത്തെ കൂട്ട്, വിവാഹ വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, അപൂർവ ചിത്രങ്ങൾ കാണാം

76

എഎന്‍ രാധാകൃഷ്ണന്‍, ടിപി സിന്ധുമോള്‍, എസ് ജയകൃഷണന്‍ എന്നിവരെയാണ് ബിജെപി പരിഗണിക്കുന്നത് എന്നാണ് സൂചന. എഎന്‍ രാധാകൃഷ്ണന് തന്നെയാണ് ഈ പട്ടികയില്‍ മുന്‍തൂക്കം. ബിജെപി സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് പച്ചക്കൊടി കിട്ടുന്നതിന് പിന്നാലെയാവും സ്ഥാനാർത്ഥി പ്രഖ്യാപനം. തൃക്കാക്കരയിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. എന്നാണ് കോൺഗ്രസ് കോട്ടയായ മണ്ഡലത്തിൽ ബിജെപി ഇപ്പോഴൊരു നിർണായക ശക്തിയല്ല.

തൃക്കാക്കരയില്‍ യുഡിഎഫ് ആണ് ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. എംഎല്‍എ ആയിരുന്ന പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ ആണ് തൃക്കാക്കര നിലനിര്‍ത്താന്‍ യുഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ പിടി തോമസിനുളള സ്വാധീനവും സഹതാപ തരംഗവും തുണയ്ക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇടതുമുന്നണി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ആണ് കളത്തില്‍ ഇറക്കിയത്. സഭയുടെ കൂടി പിന്തുണ ലക്ഷ്യമിട്ട് ലിസി ഹോസ്പിറ്റലിലെ ഡോ. ജോ ജോസഫിനെ ആണ് ഇടത് മുന്നണി സിപിഎം ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതിപിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതി

English summary
thrikkakara by election: BJP will announce the name of candidate within two days, Says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X