Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീണ്ടും കടക്ക് പുറത്ത്'; ലെനിന്‍ സെന്‌ററില്‍ നിന്ന് മാധ്യമങ്ങളെ പുറത്തിറക്കി സിപിഎം നേതാവ്

കൊച്ചി: തൃക്കാക്കരയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ മാധ്യമങ്ങളെ ലെനിൻ സെന്ററിൽ നിന്നും പുറത്താക്കി സി പി എം. മാധ്യമങ്ങളോട് ഒന്നാം നിലയിൽ ഇനി തുടരേണ്ടതില്ലെന്നും താഴെത്തെ നിലയിൽ നിന്നാൽ മതിയെന്നും മുതിർന്ന സി പി എം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ദിനേശ് മണിയാണ് ആവശ്യപ്പെട്ടത്. രാവിലെ മുതൽ തന്നെ മാധ്യമങ്ങൾ ലെനിൻ സെന്‌ററിന് ഉള്ളിൽ തമ്പടിച്ചിരുന്നു.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ സ്ഥാനാർത്ഥി ജോ ജോസഫ് ലെനിൻ സെറ്റന്റിലുണ്ടായിരുന്നു. എന്നാൽ ആദ്യ ഘട്ട ഫലം യു ഡി എഫിന് അനുകൂലമായതിന് പിന്നാലെ ലെനിൻ സെന്ററിൽ നിന്ന് ജോ ജോസഫ് പുറത്തേക്ക് പോയി. ഭക്ഷണം കഴിച്ച് വരാമെന്ന് പറഞ്ഞായിരുന്നു ജോ ജോസഫ് ഇറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു മാധ്യപ്രവർത്തകരെ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും സി പി എം നേതാവ് പുറത്താക്കിയത്.

cpim-600x338-1562341558-16535

അതേസമയം തൃക്കാക്കരയിൽ കൂറ്റൻ ലീഡുമായി മുന്നേറുകയാണ് കോൺഗ്രസ്. ആദ്യ 9 റൗണ്ട് വോട്ടെണ്ണികഴിയുമ്പോള്‍ 20,000 വോട്ടിന്റെ ലീഡാണ് യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ലഭിച്ചിരിക്കുന്നത്. ആദ്യ 9 റൗണ്ടിൽ 2021 ൽ പി ടി തോമസിന് നേടാൻ സാധിച്ചത് 10000 ഓളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇനി 3 റൗണ്ടാണ് പൂർത്തിയാക്കാൻ ഉള്ളത്.

നിലവിൽ 47962 വോട്ടുകളാണ് ഉമ തോമസിന് ലഭിച്ചിരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിന് 30180 വോട്ടുകളും ബി ജെ പിക്ക് 8511 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. തുടക്കം മുതൽ തന്നെ വലിയ ലീഡായിരുന്നു ഉമ തോമസ് നേടിയിരുന്നത്. ആദ്യ റൗണ്ടിൽ എണ്ണിയത് യു ഡി എഫ് ശക്തികേന്ദ്രമായ ഇടപ്പള്ളി മേഖലയിലായിരുന്നു. ഇവിടെ 2500 ഓളം വോട്ടുകളായിരുന്നു ഉമയ്ക്ക് ലഭിച്ചത്. രണ്ടാം റൗണ്ടിലും ലീഡ് പിടിക്കാന്‍ ഉമ തോമസിന് സാധിച്ചു. 2021 ല്‍ 1180 വോട്ടുകളുടെ ലീഡായിരുന്നു പിടി തോമസിന് ഈ സമയം ലഭിച്ചിരുന്നത്.

മൂന്നാം ഘട്ടത്തിൽ കഴിഞ്ഞ തവണ പി ടി തോമസിന് ലീഡ് കുറഞ്ഞെങ്കിലും അത്ഭുദപ്പെടുത്തുന്ന ലീഡായിരുന്നു ഉമ തോമസ് നേടിയത്. അത്തരത്തിൽ ഓരോ ഘട്ടത്തിലും മുന്നേറാൻ കഴിഞ്ഞു. ഇനി 2011 ൽ ബെന്നി ബെഹ്നാൻ നേടിയ 22000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാൻ സാധിക്കുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് സാധിക വേണുഗോപാൽ.. നടിയുടെ ഹോട്ട് ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+