മലപ്പുറത്ത് മുതലാളിമാരെ; തൃക്കാക്കരയില്‍ മറ്റൊരു പതിപ്പ്... സിപിഎമ്മിനെതിരെ സാദിഖലി തങ്ങള്‍
മലപ്പുറം: തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ സിപിഎമ്മിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് സാധാരണ ഇടതുപക്ഷം മുതലാളിമാരെയാണ് സ്ഥാനാര്‍ഥികളാക്കുക എന്നും തൃക്കാക്കരയില്‍ മറ്റൊരു പതിപ്പാണ് കാണുന്നതെന്നും അദ്ദേഹം 24 ന്യൂസിനോട് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് യോഗ്യയാണ്. മണ്ഡലത്തില്‍ സുപരിചതയാണ്. മണ്ഡലവുമായി വൈകാരിക ബന്ധമുള്ള വ്യക്തിയാണ്. അവരുടെ ജയത്തിന് ആവശ്യമായ കാര്യങ്ങള്‍ യുഡിഎഫ് ചെയ്യുന്നുണ്ട്. ക്രൈസ്തവ സഭാ നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുമെന്ന് കരുതുന്നില്ലെന്നും യുഡിഎഫിന്റെ ശക്തമായ മണ്ഡലമായ തൃക്കാക്കരയില്‍ ഉമാ തോമസ് വിജയിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സാദിഖലി തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ നിയമസഭാ ഉപതിരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് സാദിഖലി തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായത്. തൃക്കാക്കര യുഡിഎഫിന് മികച്ച പിന്തുണ ലഭിക്കുന്ന മണ്ഡലമാണ് എന്ന് അദ്ദേഹം പറഞ്ഞു.
വിജയ പ്രതീക്ഷയിലാണുള്ളത്. ക്രൈസ്തവ സഭകള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടില്ല എന്നാണ് വിശ്വാസം. മണ്ഡലത്തിന് ഏറ്റവും അനിയോജ്യയായ സ്ഥാനാര്‍ഥിയാണ് ഐക്യജനാധിപത്യ മുന്നണി മല്‍സരിപ്പിക്കുന്നത്. അവരുടെ വിജയം ഉറപ്പാക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇടതുപക്ഷ സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ചും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. ഇടതുപക്ഷം പലപ്പോഴും അവരുടെ പ്രവര്‍ത്തകരെ തന്നെ സ്ഥാനാര്‍ഥിയാക്കാറില്ല. മലപ്പുറത്ത് മുതലാളിമാരെയാണ് സ്ഥാനാര്‍ഥിയാക്കാറ്. പാര്‍ട്ടിക്കാരെ നിര്‍ത്താറില്ല. അതേ രൂപത്തില്‍ തൃക്കാക്കരയിലും ചില രീതികള്‍ പയറ്റുന്നുണ്ടാകും. വിജയ പ്രതീക്ഷയില്ലാത്ത സ്ഥലങ്ങളില്‍ ഇടതുപക്ഷം ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇടതുപക്ഷത്തിന് സ്ഥാനാര്‍ഥി ക്ഷാമമുണ്ടെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു.
മുസ്ലിം ലീഗ് വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടും സാദിഖലി തങ്ങള്‍ തമാശ രൂപത്തില്‍ പ്രതികരിച്ചു. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറയാറില്ലേ. ആ രൂപത്തില്‍ കോടിയേരിയുടെ പ്രസ്താവനയെ കണ്ടാല്‍ മതിയെന്നും തങ്ങള്‍ പറഞ്ഞു. ഈ മാസം 31നാണ് തൃക്കാക്കരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്. പിടി തോമസ് അന്തരിച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിടി തോമസിന്റെ ഭാര്യ ഉമാ തോമസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും മല്‍സരിക്കുന്നു. ബിജെപിക്ക് വേണ്ടി എഎന്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയാകും. ജൂണ്‍ 3നാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications