തൃക്കാക്കരയില്‍ നോട്ട ബഹുദൂരം മുന്നില്‍; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി
കൊച്ചി: തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. പ്രതീക്ഷിച്ചതിലും വലിയ ഭൂരിപക്ഷമാണ് യു ഡി എഫ് സ്വന്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും വലിയ വര്‍ദ്ധനയും യു ഡി എഫിന് നേടിയെടുക്കാന്‍ കഴിഞ്ഞു. ഇടതുവിരുദ്ധ വോട്ടുകള്‍ യു ഡി എഫ് ഏകീകരിച്ചെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അതേസമയം, യു ഡി എഫിലേക്ക് കേന്ദ്രീകരിച്ച വോട്ടുകള്‍ എവിടെ നിന്നാണെന്ന് കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഇടതു മുന്നണിയും എന്‍ ഡി എ ക്യാമ്പും.
മൂന്ന് മുന്നണികള്‍ക്ക് തൊട്ടുപിന്നില്‍ വോട്ടുകള്‍ നേടിയെടുത്തത് നോട്ടയാണ്. 72,767 വോട്ടാണ് യു ഡി എഫ് നേടിയെടുത്തത്. ജോ ജോസഫ് 47,752 വോട്ട് നേടിയപ്പോള്‍ എ എന്‍ രാധാകൃഷ്ണന്‍ 12,955 വോട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ നോട്ടയ്ക്ക് ലഭിച്ചത് 1111 വോട്ടുകളാണ്. മത്സരരംഗത്തുണ്ടായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേക്കാള്‍ മുന്‍പന്തിയിലാണ് നോട്ടയുടെ സ്ഥാനം. മറ്റ് സ്ഥാനാര്‍ത്ഥികളായ അനില്‍ നായര്‍ 100, ജോമോന്‍ ജോസഫ് 384, സി പി ദിലീപ് നായര്‍ 36, ബോസ്‌കോ കളമശേരി 136, മന്മഥന്‍ 101 എന്നിങ്ങനെയാണ് വോട്ടിന്റെ കണക്കുകള്‍.

ഒന്നാം റൗണ്ടില്‍ തന്നെ 107 വോട്ടുകള്‍ നോട്ട ഉറപ്പിക്കുന്നുണ്ട്. പിന്നീട് 94,98,75,97,114,88,116,82,83,124,33 എന്നിങ്ങനെ ഒരു ഘട്ടത്തില്‍ പോലും നോട്ട നേടിയ വോട്ടുകള്‍ തീരെക്കുറഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ട ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് തലശേരിയിലാണ്. 2313 വോട്ടുകളാണ് തലശേരിയില്‍ ലഭിച്ചത്. മഞ്ചേരി ( 1202) സുത്താന്‍ ബത്തേരി ( 1160 )ചിറ്റൂര്‍ (1285 )വള്ളിക്കുന്ന് ( 1150 ) പറവൂര്‍( 1109 ) തൃപ്പൂണിത്തുറ( 1099 ) ആലപ്പുഴ ( 1089 ) എന്നിവയാണ് നോട്ടയ്ക്ക് ആയിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ച മണ്ഡലം.
അതേസമയം, തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ഇടതു സര്‍ക്കാരിനെതിരായ ജനവികാരമാണെന്ന വിലയിരുത്തല്‍ ശരിയല്ലെന്നും കോടിയേരി വ്യക്തമാക്കി. തൃക്കാക്കര യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പില്‍ വിജയ പരാജയങ്ങള്‍ സ്വാഭാവികം. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയി എന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ തോറ്റെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ ജയിച്ചുവെന്നും കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications