കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സച്ചിനും ധോണിയും ഇറങ്ങാന്‍ ധൈര്യം കാണിച്ചില്ല; ഉറപ്പാണ് പേമെന്റ് സീറ്റ്, ഉറപ്പാണ് തോല്‍വി'; ടി സിദ്ദിഖ്

Google Oneindia Malayalam News

കൊച്ചി: സസ്‌പെന്‍സ് അവസാനിപ്പിച്ചുകൊണ്ട് തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഡോ ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എം എല്‍ എ. ജോ ജോസഫിന്റെ സീറ്റ് പേയ്‌മെന്റ് സീറ്റാണെന്നാണ് ടി സിദ്ദിഖ് ആരോപിക്കുന്നത്.

ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ദന്‍, തൃക്കാക്കരയില്‍ ഉമയുടെ എതിരാളി, ആരാണ് ഡോ ജോ ജോസഫ്ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ദന്‍, തൃക്കാക്കരയില്‍ ഉമയുടെ എതിരാളി, ആരാണ് ഡോ ജോ ജോസഫ്

സച്ചിനും ധോണിയും കൊഹ്ലിയുമൊക്കെ ഇറങ്ങാന്‍ ധൈര്യം കാണിക്കാത്തതിനാല്‍ വാലറ്റത്തെ പത്താം നമ്പര്‍ ബാറ്റില്‍ നിന്ന് സെഞ്വറി പ്രതീക്ഷിക്കുന്ന എല്‍ ഡി എഫിന് അഭിവാദ്യങ്ങള്‍ എന്നാണ് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

kerala

സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

സചിനും ധോണിയും കൊഹ്ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിക്കാത്തതിനാല്‍ വാലറ്റത്തെ പത്താം നമ്പര്‍ ബാറ്ററില്‍ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എല്‍ ഡി എഫിനു അഭിവാദ്യങ്ങള്‍...ഉറപ്പാണ് പേമെന്റ് സീറ്റ്... ഉറപ്പാണ് തോല്‍വി... അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്.

അതേസമയം, ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരിഹാസവുമായി സിദ്ദിഖ് രംഗത്തെത്തിയത്. സിദ്ദിഖിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഹൃദ്രോഗ വിദഗ്ദനായ ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി എല്‍ ഡി എഫിന് ഇല്ലെന്നും എല്ലാ പാര്‍ട്ടികളുമായി ബന്ധപ്പെട്ടാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

ഇന്ന് രാവിലെ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേര്‍ന്നതിന് ശേഷമാണ് ഇടതുമുന്നണി യോഗം ചേര്‍ന്നത്. ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ്ടാഗോട് കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചത്. ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് 99 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. ഇത്തവണ അത് 100 ലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എല്‍ ഡി എഫ്.

അതേസമയം, 43 കാരനായ ഡോ:ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ ഡോക്ടര്‍ ജോ കട്ടക്ക് എസ്.സി.ബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡി.എമ്മും നേടി. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃ നിരയുടെ ഭാഗമാണ്. ഡോ:ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രസ്സീവ് ഡോക്ടേഴ്‌സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ജോ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

Recommended Video

cmsvideo
നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

English summary
Thrikkakara Byelection 2022: T Siddique Dr Jo Joseph candidature, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X