ജനവിധി! തൃക്കാക്കരയിൽ 19 സ്ഥാനാർത്ഥികൾ; ജോ ജോസഫിന് അപര ഭീഷണി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് മുന്നണികൾ. ആകെ 19 സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.
അലങ്കരിച്ച സൈക്കിൾ റിക്ഷയിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെച്ച് പത്രിക സമർപ്പിക്കാൻ എത്തിയ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് മറ്റൊരു കൗതുകമായി മാറിയിരുന്നു. പ്രതിദിനം വർധിച്ചു വരുന്ന ഇന്ധന വില വർദ്ധനവിന് എതിരെ ശക്തമായ പ്രതിഷേധം അറിയിച്ചായിരുന്നു ഉമാ തോമസിന്റെ പ്രകടനം.
എന്നാൽ, തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആയ ഡോ. ജോ ജോസഫിന് അപര ഭീഷണി ഉണ്ടായി. ചങ്ങനാശേരി സ്വദേശിയായ ജോമോന്‍ ജോസഫാണ് ഈ അപരന്‍. ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്ത് ഉണ്ടാകും.

തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാഷ്ട്രീയം ഇല്ലെന്ന് ജോമോൻ ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ, പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനവും തൃക്കാക്കരയിൽ മത്സരിക്കാനായി പത്രിക സമർപ്പിച്ചിട്ടുണ്ട്. അതേസമയം, യു ഡി എഫ്, എന്‍ ഡി എ എന്നീ സ്ഥാനാര്‍ഥികള്‍ക്ക് അപര ഭീഷണി ഇല്ല. വരണാധികാരിക്ക് മുമ്പില്‍ ഇന്ന് ആകെ ലഭിച്ചത് 29 സെറ്റ് പത്രികകൾ ആയിരുന്നു. സ്ഥാനാർത്ഥികൾ ഒന്നിലേറെ സെറ്റ് പത്രിക സമർപ്പിച്ചതാണ് ഇതിന് കാരണമായി തീർന്നത്.

വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികളാണ് ജനവിധി തേടുക. മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം എൽ എയും ആയിരുന്ന പി ടി തോമസിന്റെ ദേഹ വിയോഗത്തിൽ തുടർന്നാണ് വീണ്ടും ഉപതിരഞ്ഞെടുപ്പിന് മണ്ഡലം വേദിയാകുന്നത്. അതേസമയം, മെയ് 3 - നായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുളള യു ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മുൻ കെ എസ് യു നേതാവായ ഉമാ തോമസ് ആണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കെ പി സി സിയുടെ നിർദ്ദേശത്തെ ഹൈക്കമാൻഡ് അംഗീകരിച്ചതിന് പിന്നാലെയാണ് ഉമാ തോമസിന്റെ പേര് പുറത്തുവന്നത്.

സ്ഥാനാർത്ഥിയായി ഉമാ തോമസ് എന്ന പേര് മാത്രമാണ് കെ പി സി സി നിർദേശിച്ചതും പരിഗണിച്ചതും. കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു തീരുമാനം. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഡോ ജോ ജോസഫാണ് മത്സരിക്കുക. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റാണ് ഡോ ജോ ജോസഫ്. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിലൂടെ സ്ഥാനാർത്ഥി പ്രഖ്യപനം നടത്തുകയായിരുന്നു.
ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം

എന്നാൽ, നീണ്ട ചർച്ചക്കൊടുവിലാണ് തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റെ എ എൻ രാധാകൃഷ്ണനാണ് എൻ ഡി എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ബി ജെ പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. സ്ഥാനാർഥികൾ നൽകിയ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മെയ് 12 - ന് നടക്കും. നൽകിയിരിക്കുന്ന പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി മെയ് 16 - നും അവസാനിക്കും. തുടർന്ന്, ജനങ്ങൾ മെയ് 31 - ന് പോളിങ് ബൂത്തുകളിൽ എത്തി അഭിപ്രായം വോട്ടുകളായി രേഖപ്പെടുത്തും.

ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുക. യു ഡി എഫിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര. ഒരുപാട് തെരഞ്ഞെടുപ്പുകൾക്ക് വേദിയാകാത്ത മണ്ഡലം എന്നും സ്വീകരിച്ചത് യു ഡി എഫിനെ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജോ ജോസഫിന്റെ പ്രചാരണത്തിന് വേണ്ടി നാളെ തൃക്കാക്കരയിലെത്തും.












Click it and Unblock the Notifications