Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: 'എൽഡിഎഫ് 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും'; സിപിഎം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ വിജയം ഉറപ്പെന്ന് വ്യക്തമാക്കി സി പി എം. 400 വോട്ട് ഭൂരിപക്ഷത്തിൽ ഇത്തവണ തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണി ജയിക്കുമെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കുന്ന ഇടങ്ങളിൽ ഇത്തവണ ഇടതുപക്ഷ മുന്നണിക്ക് നേട്ടം ഉണ്ടാകും. നഗരസഭയിലും ലീഡ് ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം യു ഡി എഫിന് ലഭിക്കുമെന്ന കണക്ക് പൊട്ടത്തരം ആണെന്നും ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

cpm

അദ്ദേഹം പറഞ്ഞത്; -

'പഴുതടച്ച സംഘടനാ പ്രവർത്തനമാണ് ഞങ്ങൾ ചെയ്‌തത്‌. സാധാരണ വോട്ടുചെയ്‌തവരുടെ പുനപരിശോധന ഞങ്ങൾ നടത്തും, അതിൽ വ്യക്തമായത് എൽഡിഎഫ് 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ്. പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്ക് പൊട്ടത്തരമാണ്. മണ്ഡലത്തിന്റെ സവിശേഷത വച്ചുകൊണ്ട് കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ എൽ ഡി എഫിന് നേട്ടമുണ്ടാകും. നഗരസഭയിലും ലീഡ് കൂടും'.

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആര് വിജയി ? എന്നുളള ചോദ്യത്തിനും കാത്തിരിപ്പിനും ഉത്തരം കിട്ടാൻ ഇനി മണിക്കൂറുകൾ മാത്രം. സീറ്റ് നിലനിർത്താൻ ഇത്തവണ തോമസ്ലൂടെ യു ഡി എഫിന് കഴിയുമോ, ഇടതുപക്ഷ മുന്നണിക്ക് സെഞ്ച്വറി അടിക്കുമോ, ബി ജെ പിക്ക് മുന്നേറ്റം കൊണ്ടു വരുവാൻ കഴിയുമോ എന്നുള്ള വിവിധ ചോദ്യങ്ങൾക്കെല്ലാം നാളെ ജനവിധി വരികയാണ്.

കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിൽ പി ടി തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡ് ആയിരുന്നു. അതേസമയം, കൊച്ചി കോർപ്പറേഷനിലെ ഇടപ്പള്ളി മേഖലയിലെ ബൂത്തുകൾ ആകും ആദ്യം എണ്ണി തുടങ്ങുക. ഇതിനു പിന്നാലെ പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെ ഇടുത്ത കൗണ്ടിംഗ് നടക്കും. അഞ്ചാം റൗണ്ടിൽ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും.

തൃക്കാക്കര വെസ്റ്റ് , സെന്‍ട്രല്‍ മേഖല എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നിരുന്നത് . എട്ടാം റൗണ്ട് മുതൽ തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. ഏറെ പ്രതീക്ഷയിലും അവസാന വട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. അതേ സമയം, പ്രതീക്ഷകൾക്ക് നേർ വിപരീതമായി ഭേദപ്പെട്ട പോളിംഗാണ് തൃക്കാക്കരയിൽ ഇത്തവണ രേഖപ്പെടുത്തിയത്. 68.73% പേരാണ് തൃക്കാക്കരയിൽ വോട്ട് ചെയ്തത്.

ആകെ 1,96,805 വോട്ടർമാരാണ് തൃക്കാക്കര മണ്ഡലത്തിൽ ഉളളത്. ഇതിൽ 1,01,530 പേർ വനിതകളും ഒരു ട്രാൻസ്ജെൻഡറും ആണ്. ഇതിൽ, 1,35,143 പേരായിരുന്നു വോട്ടു രേഖപ്പെടുത്തിയത്. ഇതോടെ, വിവാദ വിഷയങ്ങൾക്കും തർക്കങ്ങൾക്കും എതിർപ്പുകൾക്കും ഒടുവിൽ ജനം ആർക്ക് വിധിയെഴുതി എന്ന കാത്തിരിപ്പിന്റെ കൗണ്ട്ഡൗണും ആരംഭിക്കുകയായിരുന്നു. ആകെ 239 ബൂത്തുകളാണ് തൃക്കാക്കരയിൽ ഉള്ളത്. അതേസമയം, 2021 - ൽ 70.39% ആയിരുന്നു തൃക്കാക്കരയിലെ പോളിംഗ്.

ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി

എന്നാൽ ഇത് , 2011 - ൽ 73.76 % ആയി ഉയരുകയായിരുന്നു. 2016 - ൽ 74 .71 % ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ പ്രചരണം ഏതു രീതിയിൽ തൃക്കാക്കരയിലെ സ്വാധീനിച്ചു എന്നത് നാളെ അറിയുവാൻ സാധിക്കും . നാളെ രാവിലെ 8 - ന് തന്നെ വോട്ടെണ്ണൽ തുടങ്ങും . 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+