തൃക്കാക്കര ഫലം:'എൽഡിഎഫ് ജനവിധി അംഗീകരിക്കുന്നു,എല്ലാം പരിശോധിച്ച് മുന്നോട്ട് പോകും;മുഹമ്മദ് റിയാസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പ് തോൽവി അംഗീകരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. 2021 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽ ഡി എഫിന് ഇത്തവണ വോട്ട് വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുളള മറ്റു കാര്യങ്ങൾ എല്ലാം എൽ ഡി എഫ് നേതൃത്വം വിശദമായി തന്നെ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല എൽ ഡി എഫ്. പകരം കാര്യങ്ങളെല്ലാം വിലയിരുത്തി കുതിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി പ്രതികരിച്ച് രംഗത്ത് വന്നത്.അതേസമയം, സമാന വിഷയത്തിൽ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. കെ റെയിൽ വിഷയം മുൻനിർത്തി ഉണ്ടായ തിരഞ്ഞെടുപ്പ് അല്ല തൃക്കാക്കരയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം കെ റെയിൽ വിഷയത്തിലെ ഹിതപരിശോധന അല്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ ഉടൻ തന്നെ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്നും കോടിയേരി വ്യക്തമാക്കി.
തൃക്കാക്കരയിലെ ജനങ്ങൾ യു ഡി എഫിന് അനുകൂലമായാണ് ചിന്തിച്ചത്. ഈ ജനവിധി എൽ ഡി എഫ് അംഗീകരിക്കുന്നു. ഉപ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ടായ പാളിച്ചകൾ പരിശോധിച്ച് തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം, തിരഞ്ഞെടുപ്പ് ഫലം എൽ ഡി എഫ് സർക്കാരിന് എതിരായ ജനവികാരം ആണെന്ന വിലയിരുത്തലുകളെ തളളിയാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം, റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരു മാസക്കാലത്തോളം മണ്ഡലത്തില്‍ വലിയ രീതിയുലുളള പ്രചാരണം നടത്തിയിരുന്നു. എന്നാൽ, അവസാന ഫലങ്ങൾ യുഡിഎഫിന് അനുകൂലമാകുകയാണ് ചെയ്തത്.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
എന്നാൽ, ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു. 59,839 വോട്ടുകളാ്ന 2021 ൽ പി.ടി തോമസ് നേടിയത്. 12,928 വോട്ടുകൾ ഇത്തവണ യുഡിഎഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 45510 വോട്ടാണ് നേടിയത്.അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. ബി ജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു.












Click it and Unblock the Notifications