തൃക്കാക്കര ഫലം: 'പിസിയോട് ഇഞ്ചോടിഞ്ച് പോരാടുന്ന എംഎം മണിക്കുളള താക്കീത്';രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി : എം എം മണിക്കെതിരെ വിമർശനം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പി സി ജോര്‍ജിനോട് ഇഞ്ചോടിഞ്ച് പോരാടുന്ന എം എം മണിക്ക് കൂടിയുള്ള താക്കീതാണെന്ന് അദ്ദേഹം പറഞ്ഞു. എം എം മണി കളത്തിലിറങ്ങിയ വെണ്ണല ഉള്‍പ്പെടെ വലിയ ഭൂരിപക്ഷം യു ഡി എഫിന് കിട്ടി.
സി പി എം ആയതു കൊണ്ട് മാധ്യമങ്ങളും സംസ്കാരിക നായകരും തരുന്ന ഇളവുണ്ട്. ആ പ്രിവിലേജില്‍ എന്ത് വൃത്തികേടും പറയാമെന്നും അദ്ദേഹം വിമർശിച്ചു. ഓഡിറ്റ് ചെയ്യപെടാതെ എന്ന ധാര്‍ഷ്ട്യത്തിന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വഴി ജനം മറുപടി തന്നിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തരിച്ച കോൺഗ്രസ്സ് നേതാവ് പിടി തോമസിനെ കുറിച്ച് ഹീനമായ അനാവശ്യം പറഞ്ഞു. സർക്കാരിനെതിരെ വന്ന ഒരു സ്ത്രീയെ വെർബൽ അബ്യൂസ് ചെയ്ത് പേടിപ്പിച്ചു. ഗുണ്ടായിസം കാണിച്ചിട്ടും മാധ്യമങ്ങൾ അതിനെ "ആശാന്റെ വാമൊഴി തമാശയായി " കണ്ടപ്പോൾ , ജനം അതിനെ ഗൗരവത്തിൽ തന്നെ എടുത്തു എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നത്.
രാഹുല്‍ മാങ്കൂട്ടത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണരൂപം;
'നാവ് കൊണ്ട് മാലിന്യം തള്ളി കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നതിൽ പിസി ജോർജിനോട് ഇഞ്ചോടിഞ്ച് പോരാടുന്ന എം എം മണിക്ക് കൂടിയുള്ള താക്കീതാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സി പി എം ആയതു കൊണ്ട് മാധ്യമങ്ങളും സംസ്കാരിക നായകരും തരുന്ന ഇളവിന്റെ പ്രിവിലേജിൽ എന്ത് വൃത്തികേടും പറയാം, ഓഡിറ്റ് ചെയ്യപെടാതെ എന്ന ധാർഷ്ട്യത്തിന് ജനം മറുപടി തന്നിരിക്കുന്നു.
ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും അന്തരിച്ച പി ടി യെ കുറിച്ച് ഹീനമായ അനാവശ്യം പറഞ്ഞും, സർക്കാരിനെതിരെ വന്ന ഒരു സ്ത്രീയെ വെർബൽ അബ്യൂസ് ചെയ്ത് പേടിപ്പിച്ചും ഗുണ്ടായിസം കാണിച്ചിട്ടും മാധ്യമങ്ങൾ അതിനെ "ആശാന്റെ വാമൊഴി തമാശയായി " കണ്ടപ്പോൾ , ജനം അതിനെ ഗൗരവത്തിൽ തന്നെയെടുത്തു. എം എം മണി കളത്തിലിറങ്ങിയ വെണ്ണല ഉൾപ്പെടെ വലിയ ഭൂരിപക്ഷം യിഡിഎഫിന് നൽകി. ചുരുക്കിപ്പറഞ്ഞാൽ തൃക്കാക്കരക്കാർ നല്ല ശുചിത്വ ബോധമുള്ളവരാണ്, വേസ്റ്റ് വേസ്റ്റ് ബിന്നിൽ തന്നെയിട്ടാണ് അവരുടെ ശീലം....'
എന്നാൽ, റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരു മാസക്കാലത്തോളം മണ്ഡലത്തില്‍ വലിയ രീതിയുലുളള പ്രചാരണം നടത്തിയിരുന്നു. എന്നാൽ, അവസാന ഫലങ്ങൾ യു ഡി എഫിന് അനുകൂലമാകുകയാണ് ചെയ്തത്. ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു.
'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
59,839 വോട്ടുകളാണ് 2021 ൽ പി.ടി തോമസ് നേടിയത്. 12,928 വോട്ടുകൾ ഇത്തവണ യു ഡി എഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് 45510 വോട്ടാണ് നേടിയത്. അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. 12,957 വോട്ടാണ് തൃക്കാക്കരയില്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് ലഭിച്ചത്. കണക്കുകൾ വ്യക്തമാക്കുന്നത് പ്രകാരം, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2,261 വോട്ടിന്റെ ഇടിവാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ടത്.












Click it and Unblock the Notifications