തൃക്കാക്കര ഫലം: 'വികസന സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ് പി ടി പോയത്'; ഉമാ തോമസ്
തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കുന്ന വികസനത്തെ തൃക്കാക്കരയിലെ ജനങ്ങൾ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര യു ഡി എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ഉമാ തോമസ്. പി ടി യുടെ നിലപാടിന്റെ രാഷ്ട്രീയം പിന്തുടരാനാണ് തന്റെ തീരുമാനം.
പിടിയെ സ്നേഹിച്ച തൃക്കാക്കരക്കാർ തന്നെ കൈവിടില്ല എന്ന് മത്സരത്തിന് ഇറങ്ങിയപ്പോൾ തനിക്ക് ഉറപ്പായിരുന്നു എന്നും ഉമാ തോമസ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിൽ പങ്കെടുക്കവേ പ്രതികരിച്ചു.

ഇടതുപക്ഷ ഭരണത്തിന് എതിരായ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ പുറത്തു വന്നത്. യു ഡി എഫിന് ഉണ്ടായത് വൻ വിജയമാണ്. പി ടി തോമസിന്റെ പിൻഗാമിയായി അഭിമാനത്തോടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിർവഹിക്കും. തൃക്കാക്കരയുടെ വികസന സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ് പി ടി പോയത്. അത് എന്നിലൂടെ പൂർത്തീകരിക്കാനാണ് ഞാൻ ലക്ഷ്യമിടുന്നതെന്ന് ഉമ്മ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും ഉമാ തോമസ് പ്രതികരിച്ചിരുന്നു. സുവർണ്ണാവസരം എന്ന മുഖ്യമന്ത്രിയുടെ പരാമർശം തന്നെ ഏറെ വേദനിപ്പിച്ചതാണ്. മറ്റൊരു സൗഭാഗ്യം തേടി വരാൻ തൃക്കാക്കരക്കാർ സമ്മതിച്ചിട്ടില്ല. മുഖ്യമന്ത്രിയെ പോലുള്ള വ്യക്തികൾ അബദ്ധത്തിൽ പോലും ഇത്തരത്തിൽ ഉള്ള വാക്കുകൾ ഉപയോഗിക്കാൻ പാടില്ല. അത് ഏറെ വേദനിപ്പിക്കുന്ന വാക്കുകൾ ആയിരുന്നു എന്നും ഉമാ തോമസ് വ്യക്തമാക്കി.
അതേസമയം, റെക്കോഡ് ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഒരു മാസക്കാലത്തോളം മണ്ഡലത്തില്‍ വലിയ രീതിയുലുളള പ്രചാരണം നടത്തിയിരുന്നു. എന്നാൽ, അവസാന ഫലങ്ങൾ യുഡിഎഫിന് അനുകൂലമാകുകയാണ് ചെയ്തത്.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകൾ ആയിരുന്നു. 59,839 വോട്ടുകളാ്ന 2021 ൽ പി.ടി തോമസ് നേടിയത്. 12,928 വോട്ടുകൾ ഇത്തവണ യുഡിഎഫിന് കൂടി. അതേസമയം, എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 45510 വോട്ടാണ് നേടിയത്.അതായത്, ഇടതു വോട്ടുകളിൽ 2242 വോട്ടിന്റെ വർധനവ് ഉണ്ടായി. ബി ജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു.












Click it and Unblock the Notifications