തൃക്കാക്കര ഫലം: പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ല; ജയമുറപ്പെന്ന് ഉമ തോമസ്
കൊച്ചി: തൃക്കാക്കരയില്‍ മികച്ച വിജയമുണ്ടാകും എന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്ക ഇല്ലെന്നും യു ഡി എഫ് മികച്ച ഭൂരിപക്ഷം നേടി ജയിക്കുമെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ദിനത്തിലേത് പോലെ തന്നെ ക്ഷേത്രത്തിലും പള്ളിയിലും പോയതിന് പിന്നാലെ ഡി സി സി ഓഫീസിലെത്തിയ ശേഷമാണ് കൗണ്ടിംഗ് സ്റ്റേഷനിലേക്ക് ഉമ തോമസ് പോവുന്നത്.
പി ടി തോമസിനൊപ്പം നിന്ന മണ്ഡലം തനിക്കൊപ്പവും നില്‍ക്കുമെന്നും ഉമ തോമസ് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണുന്നത്. 1,35,342 വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതിയത്. 68.64 ശതമാനമായിരുന്നു പോൡഗ്. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററിലാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ടരയോടെ തന്നെ ആദ്യഫലസൂചനകള്‍ ലഭ്യമാകും.

12 റൗണ്ടിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകളാണ് എണ്ണി തീര്‍ക്കുംന്നത്. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുന്നത്. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി ടി തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡാണ് എന്നതിനാല്‍ ആദ്യ റൗണ്ടില്‍ തന്നെ ചിത്രം വ്യക്തമാകും.
വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലാണ് പിന്നെ കൗണ്ടിംഗ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ തെളിയും. വോട്ടെണ്ണല്‍ അഞ്ച് റൗണ്ട് പിന്നിടുമ്പോള്‍ ഉമയുടെ ലീഡ് 5000 കടന്നാല്‍ യു ഡി എഫിന് അനുകൂലമാകും കാര്യങ്ങള്‍. എന്നാല്‍ യു ഡി എഫ് ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയണെങ്കില്‍ കടുത്ത മത്സരം എന്ന പ്രതീതി സൃഷ്ടിക്കും.
നേരെ മറിച്ച് ജോ ജോസഫ് നേരിയ ലീഡ് സ്വന്തമാക്കിയാല്‍ പോലും എല്‍ ഡി എഫ് ജയിക്കുമെന്നതിന്റെ സൂചനയാകും അത്. ഈ സാഹചര്യത്തില്‍ തൃക്കാക്കര മുനസിപ്പാലിറ്റിയിലെ വോട്ടുകള്‍ നിര്‍ണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണുക. തൃക്കാക്കര ഈസ്റ്റ് മേഖല ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ്.












Click it and Unblock the Notifications