Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഫലം: ഉമയുടെ ലീഡ് 20000 ത്തിലേക്കോ?:മുന്നേറ്റത്തില്‍ യുഡിഎഫ് ക്യാമ്പുകളിലും ഞെട്ടല്‍

എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ ലീഡിലേക്ക്. ആദ്യ നാല് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ആറായിരത്തിലേറെ വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനേക്കാള്‍ ഉമ തോമസ് മുന്നിട്ട് നില്‍ക്കുന്നത്. യു ഡി എഫ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് ഉമ തോമസിന്റെ മുന്നേറ്റം. കഴിഞ്ഞ തവണ പിടി തോമസ് നേടിയതിനേക്കാള്‍ വോട്ടുകളാണ് ആദ്യ ഘട്ടത്തില്‍ തന്നെ യു ഡി എഫിന് ലഭിച്ചിരിക്കുന്നത്. ഈ ട്രെന്റ് നിലനിർത്താന്‍ സാധിച്ചാല്‍ ഉമ തോമസിന്റെ ലീഡ് 20000 ത്തിന് മുകളിലേക്ക് പോയേക്കുമെന്നാണ് യു ഡി എ് നേതാക്കള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.

thrkkakkara

ആദ്യറൗണ്ടിൽ എണ്ണിയത് യു ഡി എഫ് ശക്തികേന്ദ്രമായ ഇടപ്പള്ളി മേഖലയാണ്. ആയിരത്തോളം വോട്ടുകളാണ് ഇവിടെ യുഡിഎഫ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ നേടി ഉമ അത്ഭുതം സൃഷ്ടിച്ചു. കഴിഞ്ഞ തവണ പിടി തോമസിന് പോലും 1258 വോട്ടുകളുടെ ലീഡായിരുന്നു ആദ്യ റൌണ്ടില്‍ ലഭിച്ചത്. കഴിഞ്ഞ തവണ ഒരു ബൂത്തില്‍ പിടി തോമസ് പിന്നില്‍ പോയിരുന്നെങ്കില്‍ ആദ്യ റൗണ്ടിലെ എല്ലാ ബൂത്തുകളിലും ഉമ തോമസിന് മുന്നേറാന്‍ സാധിച്ചു.

ഇടപ്പള്ളി പ്രദേശത്തെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞതിന് ശേഷം മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല പ്രദേശത്തെ 21 ബൂത്തുകളായിരുന്നു രണ്ടാം റൗണ്ടില്‍ എണ്ണിയത്. ഈ ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ഉമ തോമസിന്റെ ഭൂരിപക്ഷം നാലായിരം കടന്നു. രണ്ടായിരത്തിലേറെ വോട്ടുകള്‍ രണ്ടാം റൌണ്ടിലും ലീഡ് പിടിക്കാന്‍ ഉമ തോമസിന് സാധിച്ചു. 2021 ല്‍ 1180 വോട്ടുകളുടെ ലീഡായിരുന്നു പിടി തോമസിന് ഈ സമയം ലഭിച്ചിരുന്നത്.

ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍

കഴിഞ്ഞ തവണ പിടി തോമസിന് ആദ്യമായി ആയിരത്തില്‍ താഴെ ലീഡ് ലഭിച്ചത് മൂന്നാം റൌണ്ടിലായിരുന്നു. 693 വോട്ടുകളുടെ ലീഡ് മാത്രമായിരുന്നു പിടി തോമസിന് ലഭിച്ചതെങ്കില്‍ ഈ ഘട്ടത്തിലും ഇരട്ടിയിലേറെ വോട്ടുകള്‍ ഉമ പിടിച്ചു. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ഉമയുടെ ലീഡ് ആറായിരവും നാലാം റൌണ്ട് കഴിഞ്ഞപ്പോള്‍ ഏഴായിരത്തിന് മുകളിലേക്കും ഉമ തോസിന്റെ ലീഡുയർന്നു. നലാം റൗണ്ടില്‍ പിടി തോമസിന് 1331 വോട്ടുകളായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഇവിടേയും ഉമ തോമസ് രണ്ടായിരത്തിന് മുകളില്‍ ലീഡ് പിടിച്ചു.

പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഉമയ്ക്ക് ലീഡ് പിടിക്കാന്‍ സാധിച്ചിരുന്നു. 3 വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർത്ഥിക്ക് നേടാന്‍ സാധിച്ചിരിക്കുന്നത്. 2 വോട്ടുകള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനും നേടാന്‍ സാധിച്ചു. അതേ സമയം ബി ജെ പി സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണനും 2 പോസ്റ്റല്‍ വോട്ടും ലഭിച്ചു. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി. എണ്‍പതിലേറെ പോസ്റ്റല്‍ വോട്ട് സ്ലിപ്പുകള്‍ വിതരണം ചെയ്തിരുന്നെങ്കിലും ആകെ 10 സ്ലിപ്പുകള്‍ മാത്രമേ തിരിച്ചെത്തിയിരുന്നുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+