കേരളത്തില്‍ പിണറായി വിരുദ്ധ തരംഗമെന്ന് പിസി ജോർജ്, 'ബിജെപി വോട്ടുകൾ ഉമാ തോമസിന് ലഭിച്ചു'
കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തില്‍ പ്രതികരണവുമായി പിസി ജോര്‍ജ്. തൃക്കാക്കരയില്‍ ബിജെപിയുടെ വോട്ടുകള്‍ ഉമ തോമസാണ് ലഭിച്ചതെന്ന് പിസി ജോര്‍ജ് പറഞ്ഞു. നമ്മുടെ വോട്ട് മുഴുവന്‍ പിടിച്ചാല്‍ ഉമ തോറ്റാലോ എന്ന് തന്നോട് ചോദിച്ചവരുണ്ട്. ബിജെപിക്ക് മണ്ഡലത്തില്‍ അടിത്തറയില്ല. ഉമ തോമസ് വിജയിക്കാന്‍ കാരണം വിഡി സതീശന്റെ മാത്രം മിടുക്കല്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെ പിസി ജോര്‍ജ് പരിഹസിക്കുകയും ചെയ്തു. ജനവിധി മനസ്സിലാക്കിക്കൊണ്ട് ജോ ജോസഫ് എത്രയും വേഗം ലിസി ആശുപത്രിയില്‍ തിരിച്ചെത്തി ഒപിയില്‍ ജോയിന്‍ ചെയ്യേണ്ടതാണെന്നാണ് പിസി ജോര്‍ജിന്റെ പരിഹാസം. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ തെറ്റായ നടപടിക്ക് എതിരെയുളള ജനവികാരമാണ് തൃക്കാക്കര പ്രതിഫലിച്ചിരിക്കുന്നത്.

'പിണറായി വിജയന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്ന് താന്‍ പറഞ്ഞത് സത്യമാണ് എന്ന് തെളിയുകയാണ്. ഉമാ തോമസിന് വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്. തൃക്കാക്കര യുഡിഎഫിന്റെ മണ്ഡലമാണ്. അതിനൊപ്പം പിടി തോമസിന്റെ ഭാര്യ എന്ന സഹതാവും പിണറായി വിരുദ്ധ വികാരവും വന്നപ്പോള്‍ എല്ലാം ശരിയായി. ഇനി കെ റെയില്‍ ചുമന്ന് നടക്കേണ്ട ഗതികേട് പിണറായിക്ക് ഉണ്ടാകില്ല. പിണറായി വിരുദ്ധ തരംഗം കേരളത്തില്‍ ആഞ്ഞടിക്കുകയാണ്' എന്നും പിസി ജോര്‍ജ് പറഞ്ഞു.
സാമാന്യ മര്യാദ ഉണ്ടെങ്കില്‍ പിണറായി വിജയന്‍ രാജി വെക്കണം. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന നയം പിണറായി അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ കേരളം നശിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു. ജനവികാരം മാനിച്ച് പിണറായി രാജി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും ഇതാണ് ഫലമെങ്കിൽ മാന്യമായി രാജി വെയ്ക്കുകയാണ് വേണ്ടത് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. തൃക്കാക്കരയില്‍ എകെ ആന്റണി മുതല്‍ ഉമ്മന്‍ചാണ്ടിയും സുധാകരനും അടക്കം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. വിഡി സതീശന്‍ മാത്രമല്ല. ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുളള വോട്ടുകള്‍ കൂടി സിപിഎം-പിണറായി വിരുദ്ധതയുടെ പേരില്‍ യുഡിഎഫില്‍ പോയിട്ടുണ്ട്. തൃക്കാക്കര ബിജെപി മണ്ഡലമല്ല. ഇനി പ്രവര്‍ത്തിച്ചിട്ട് വേണം ഉണ്ടാക്കിയെടുക്കാന്‍ എന്നും പിസി ജോര്‍ജ് പറഞ്ഞു.
Recommended Video
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി












Click it and Unblock the Notifications