Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം: പോസ്റ്റല്‍ വോട്ടും സര്‍വീസ് വോട്ടും 10 എണ്ണം മാത്രം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് ആറ് സര്‍വീസ് വോട്ടുകളും നാല് പോസ്റ്റല്‍ ബാലറ്റും മാത്രം. നേരത്തെ ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തില്‍ അനുവദിച്ചിരുന്നു. വോട്ടെണ്ണലില്‍ ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് നേരിട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് തപാല്‍ വോട്ടുകള്‍ അനുവദിക്കുന്നത്.

സേനകളിലും വിദേശ കാര്യ മന്ത്രാലയങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റെഡ് പോസ്റ്റല്‍ ബാലറ്റ് എന്ന് പറയുന്ന സര്‍വീസ് വോട്ടുകള്‍ അനുവദിക്കുന്നത്. വളരെ കുറച്ച് തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും മാത്രമാണ് ഉള്ളത് എന്നത് കൊണ്ട് തന്നെ ഇ വി എമ്മിലെ വോട്ടെണ്ണലിലേക്ക് വളരെ പെട്ടെന്ന് തന്നെ കടക്കാന്‍ സാധിക്കും.

DSD

വോട്ടെണ്ണലിനായി ആകെ 21 ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് വേണ്ടത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുന്നത്. ഒന്നാം റൗണ്ടില്‍ ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1 മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകളും എണ്ണും. ഇത്തരത്തില്‍ലാണ് 12 റൗണ്ടുക എണ്ണുക.

ആദ്യത്തെ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാനത്തേയും 12-മാത്തേയും റൗണ്ടില്‍ 8 ബൂത്തുകളുമാണ് എണ്ണുന്നതക്. ആകെ 239 ബൂത്തുകളാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലുള്ളത്. മേയ് 31 ന് നടന്ന തെരഞ്ഞെടുപ്പില്‍ 1,35,342 വോട്ടര്‍മാരാണ് വിധിയെഴുതിയത്. 68.64 ശതമാനമായിരുന്നു പോളിംഗ്. 2021 ലേതിനേക്കാള്‍ പോളിംഗില്‍ കുറവുണ്ടായിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്ററിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസുമാണ് മത്സരിച്ചത്. ഇവര്‍ തമ്മിലാണ് പ്രധാന മത്സരം. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് എ എന്‍ രാധാകൃഷ്ണനാണ്. യു ഡി എഫിന്റെ ഉറച്ച സീറ്റാണ് തൃക്കാക്കര. സിറ്റിംഗ് എം എല്‍ എയായ പി ടി തോമസിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് ഇരുമുന്നണികളുടേയും പ്രചരണം നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+