കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് വംശീയ അധിക്ഷേപം...കേരളം ഇത് കാണണം കോൺ​ഗ്രസിനെതിരെ എഎ റഹിം

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് റെക്കോര്‍ഡ് വിജയം നേടിയതിന് പിന്നാലെ കെ.വി.തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമര്‍ശിച്ച് എ എ റഹിം എംപി. കെ വി തോമസിനെ പോലെ ഒരു തലമുതിര്‍ന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് അണികള്‍ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും റഹിം പറഞ്ഞു.

കെ വി തോമസിനെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി നേരിടാം. പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയില്‍ തിരുത മീനുമായി പ്രകടനം നടത്തുകയാണ്. വംശീയാധിക്ഷേപം നടത്താനുള്ള ലൈസന്‍സാണ് തൃക്കാക്കരയിലെ വിജയമെന്ന് കോണ്‍ഗ്രസുകാര്‍ ആരും തെറ്റിദ്ധരിക്കരുത്. തിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി മാറ്റി' റഹിം പറഞ്ഞു.

aarahim

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ തന്നെ കെ വി തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു. ഉമ തോമസിന്റെ ലീഡ് ഉയര്‍ന്നതോടെ തിരുത മീനുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തിരുത മീനുകള്‍ നിരത്തിവച്ച് 'തിരുത തോമസ് വേണോ, ഫ്രീയായി തരാം' എന്നിങ്ങനെയാണ് പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞത്. ചില പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുകയും ചെയ്തു.

പോസ്റ്റര്‍ കത്തിച്ചും, തിരുത മീനുമായും യുഡിഎഫ് പ്രവര്‍ത്തകര്‍, കെവി തോമസിനെതിരെ രോഷംപോസ്റ്റര്‍ കത്തിച്ചും, തിരുത മീനുമായും യുഡിഎഫ് പ്രവര്‍ത്തകര്‍, കെവി തോമസിനെതിരെ രോഷം

കെവി തോമസിനെ പരിഹസിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയ വിസര്‍ജ്യങ്ങളെ കൂട്ടുപിടിച്ചായിരുന്നു തൃക്കാക്കരയില്‍ എല്‍ഡിഎഫ് പ്രചാരണമെന്നും കുമ്പളങ്ങിയില്‍ നിന്ന് സില്‍വര്‍ ലൈന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കെവി തോമസിന് ഇനി മുഖം മറയ്ക്കാതെ പുറത്തിറങ്ങാനാവില്ലെന്നും മുഖ്യമന്ത്രി ഇനി അഹങ്കാരം കുറയ്ക്കണമെന്നും പറഞ്ഞ ഉണ്ണിത്താന്‍ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ലെന്ന വാദം, എട്ടുകാലി മമ്മൂഞ്ഞ് നയമാണെന്നും പരിഹസിച്ചു.

ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍

കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് കെ വി തോമസ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയും ഇത്തരത്തിലുള്ള അധിക്ഷേപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ കുമ്പളങ്ങിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശവമഞ്ച യാത്ര നടത്തിയിരുന്നു.

അതേസമയം തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസിനെ അഭിനന്ദിച്ച് കെവി തോമസ് രംഗത്തെത്തിയിരുന്നു. വികസനം വേണ്ട രീതിയില്‍ ചര്‍ച്ചയായില്ലെന്നും കെ വി.തോമസ് പറഞ്ഞിരുന്നു. തൃക്കാക്കരയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും നിരാശയില്ല, തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെവി തോമസ് വ്യക്തമാക്കിയിരുന്നു.

തൃക്കാക്കരയില്‍ ഉമ തോമസിന് 72767 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 47752 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് 12955 വോട്ടും ലഭിച്ചു. 25015 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചത്.

Recommended Video

cmsvideo
Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam

English summary
thrikkakara result: AA Rahim condemned Congress party worker's protest against KV Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X